Thursday, May 16, 2024
spot_img

ലൗ ജിഹാദ് ആണോ മതേതരത്വം ? മതേതരത്വം കോൺഗ്രസ് BJPയെ പഠിപ്പിക്കേണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ !

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി ഭരണ – പ്രതിപക്ഷ പാർട്ടികൾ മുന്നൊരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. മതേതരത്വത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ടാണ് കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഇപ്പോഴിതാ, ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്ന കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കൊണ്ട് രംഗത്തെത്തുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.

മതേതരത്വം എന്തെന്ന് കോൺഗ്രസ് തങ്ങളെ പഠിപ്പിക്കേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ലൗജിഹാദിനെയും ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളെയും മതേതരത്വം എന്ന് പറഞ്ഞ് ന്യായീകരിക്കരുതെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരണം ആരംഭിച്ച നാൾ മുതൽ തന്നെ രാജ്യത്ത് നിർബന്ധിത മതപരിവർത്തനത്തിനും തുടക്കമായി. ഛത്തീസ്ഗഡിൽ ഒന്നു നോക്കുമ്പോൾ ഗോത്ര വിഭാഗങ്ങളിൽപ്പെട്ട എത്ര പേരാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി ക്രിസ്ത്യൻ മതം സ്വീകരിക്കുന്നതെന്ന് മനസിലാക്കുവാൻ സാധിക്കും. ആരെങ്കിലും ഇതിനെതിരെ ശബ്ദം ഉയർത്തിയാൽ ഭൂപേഷ് ബാഗൽ സർക്കാർ മതേതരത്വം എന്ന് പറഞ്ഞു ന്യായീകരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചു.

കൂടാതെ, വലിയ സാമൂഹ്യ വിപത്താണ് ലൗവ് ജിഹാദ്. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ നിർബന്ധിത മതപരിവർത്തനം തുടർന്നുകൊണ്ടേയിരിക്കും. കോൺഗ്രസ് ബിജെപിയെ മതേതരത്വം എന്തെന്ന് പഠിപ്പിക്കേണ്ടെന്നും ഹിമന്ത ബിശ്വശർമ്മ വ്യക്തമാക്കി. കൂടാതെ, ഹിന്ദുക്കളെ മാത്രം കൂട്ടക്കൊല ചെയ്യുന്നത് എങ്ങനെ മതേതരത്വം ആകും ? ഈ രാജ്യത്ത് ഹിന്ദുക്കൾ മാത്രമാണോ ഉള്ളത് ? മതേതരത്വത്തിന്റെ ഭാഷ ആരും തങ്ങളെ പഠിപ്പിക്കേണ്ടെന്നും രാമക്ഷേത്രം പൊളിച്ച് ബാബറി മസ്ജിദ് നിർമ്മിക്കുന്നതിനെ മതേതരത്വം എന്ന് വിളിക്കേണ്ടെന്നും നിർബന്ധിത മതപരിവർത്തനവും മതേതരത്വം അല്ലെന്നും ഹിമന്ത ബിശ്വ ശർമ്മ തുറന്നടിച്ചു.

Related Articles

Latest Articles