Thursday, October 1, 2026

എല്ലാം പറയേണ്ടി വരും, ഇല്ലേൽ പറയിപ്പിക്കും; ശിവശങ്കറും സ്വപ്ന സുരേഷും കസ്റ്റംസ് കസ്റ്റഡിയിൽ

കൊച്ചി: എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ജില്ലാ ജയിലില്‍ എത്തിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഡോളര്‍ കടത്തു കേസിലാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ശിവശങ്കറെ അഞ്ചു ദിവസത്തേക്കാണ് കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിടുകയുണ്ടായത്. അതേസമയം ഉന്നത പദവി വഹിക്കുന്നവര്‍ നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്തില്‍ ഉള്‍പ്പെട്ടുവെന്നത് അതീവ ഗൗരവമുള്ളതെന്നും കേട്ടുകേള്‍വിയില്ലാത്തതെന്നും അഡീഷണല്‍ സിജെഎം കോടതി പറഞ്ഞു.

Related Articles

Latest Articles