Wednesday, May 8, 2024
spot_img

നിക്ഷേപകർക്കും സംരംഭകർക്കും നിർമ്മാതാക്കൾക്കും ലോകോത്തര നിലവാരത്തിൽ വളരാനുള്ള സാഹചര്യം ഇന്നത്തെ ഭാരതത്തിലുണ്ടെന്ന് ഗൂഗിൾ ! ‘മെയ്ഡ് ഇൻ ഇന്ത്യ’ പിക്‌സൽ സ്മാർട്ട്‌ഫോണുകൾ അടുത്ത വർഷത്തോടെ വിപണിയിലെത്തും

ടെക് ഭീമന്മാരായ ആപ്പിൾ ഭാരതത്തിൽ നിർമ്മാണ ശാല ആരംഭിച്ചതിന് പിന്നാലെ ടെക് രംഗത്തെ പ്രമുഖരായ ഗൂഗിളും ഭാരതത്തിൽ നിർമ്മാണ ശാല ആരംഭിക്കുന്നു. ഗൂഗിളിന്റെ വാർഷിക ഇവന്റിലാണ് ‘മെയ്ഡ് ഇൻ ഇന്ത്യ’ പിക്‌സൽ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

ഭാരതീയർക്കായി ഇന്ത്യൻ നിർമിത പിക്‌സൽ ഫോണുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി വളരെ വലിയ സാധ്യതകളാണ് ഇന്നത്തെ ഭാരതത്തിലുള്ളതെന്നും പദ്ധതി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. മെയ്‌ക്ക് ഇൻ ഇന്ത്യക്ക് കീഴിൽ പിക്‌സൽ ഫോണുകൾ നിർമ്മിക്കുന്നതിനായി ആഭ്യന്തര, അന്തർദേശീയ കമ്പനികളുമായി കൈകോർക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. അടുത്ത വർഷത്തോടെ മെയ്ഡ് ഇൻ ഇന്ത്യ പിക്സൽ ഫോണുകൾ വിപണിയിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

“നിക്ഷേപകർക്കും സംരംഭകർക്കും നിർമ്മാതാക്കൾക്കും ലോകോത്തര നിലവാരത്തിൽ വളരാനുള്ള സാഹചര്യം ഭാരതത്തിലുണ്ട് . ആഗോള ഹബ്ബായി ഭാരതം മാറുന്നു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ പിക്‌സൽ വിപണികളിലൊന്നും ഭാരതം തന്നെയാണ്. ബിസിനസുകൾ അഭിവൃദ്ധിപ്പെടുന്നതിനും വളരുന്നതിനും നിരവധി അവസരങ്ങളാണ് ഇന്ന് ഭാരത സർക്കാർ നൽകുന്നത്” ഗൂഗിളിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ റിക്ക് ഓസ്റ്റർലോ പറഞ്ഞു.

Related Articles

Latest Articles