View this post on Instagram
ഒരു നല്ല നടൻ എന്നതിലുപരി നല്ലൊരു പിതാവ് കൂടിയാണ് മാധവൻ. നീന്തൽക്കുളത്തിൽ മകൻ വേദാന്തിന് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയതും ‘മാഡി’തന്നെ. തന്റെ മകൻ വേദാന്ത് രാജ്യത്തിനായി സ്വർണം നേടിയ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മാധവനിപ്പോൾ. ഈ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാണ്. ഇൻസ്റ്റഗ്രാമിൽ മകന്റെ വീഡിയോയ്‌ക്കൊപ്പം ചെറിയൊരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ദൈവത്തിനും പരിശീലകർക്കും സ്വിമ്മിംഗ് ഫെഡറേഷനും മാധവൻ നന്ദി പറഞ്ഞു.
കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് സ്വർണ മെഡൽ നേടിയത്. 800 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിലായിരുന്നു നേട്ടം. കഴിഞ്ഞ ദിവസം നടന്ന 1500 മീറ്റര്‍ വിഭാഗത്തിൽ വെള്ളിയും നേടിയിരുന്നു. നേരത്തെയും വേദാന്ത് നീന്തൽ കുളത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന 47ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രക്ക് വേണ്ടി നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് നേടിയത്.

