Friday, May 17, 2024
spot_img

സാരംഗ്; ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ കടന്ന് നെതെർലാൻഡ്‌സിൽ ഒരു സംഗീത സന്ധ്യ

സംഗീതത്തിന് ഭാഷയില്ലെന്നും, ഭാരതത്തിന്റെ എല്ലാ വൈവിധ്യങ്ങൾ മറികടക്കാനും ഒരേ ഒരു മേൽക്കൂരയിൽ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരേയൊരു ശക്തി സംഗീതമാണ് എന്ന് വിശ്വസിക്കുന്ന നെതെർലാൻഡ്‌സ്‌ലെ മ്യൂസിക് ഗ്രൂപ്പ് ആയ മദ്രാസ് കോറസ് മാർച്ച് 30  നു  – സാരംഗ് എന്ന പാൻ ഇന്ത്യൻ സംഗീത നിശ അവതരിപ്പിച്ചു.
ചടങ്ങിൽ അംബാസ്സഡർ ഓഫ് ഇന്ത്യ വേണു രാജാമണി  മദ്രാസ് കോറസിന്റെ സംഗീത മേഖലയിലുള്ള സംഭാവനകളെ പ്രശംസിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. മദ്രാസ് കോറസ് കലാകാരൻമാർ പലരും നെതെര്ലാന്ഡ്സിൽ NRI ആയ  കേരളീയർ  ആണെന്നുള്ളത് ശ്രദ്ധേയമാണ് .


തുടർന്ന് ഗായകരായ ഹരികൃഷ്ണൻ കേശവൻ, അരുൺ വീരകുമാർ, നമ്രത നായർ, സുപ്രിയ ശ്രീറാം  മ്യൂസിഷ്യൻസ് ശ്രീകാന്ത് മാധവൻ (പെർക്യൂഷൻ ), ശരത് ശശിധരൻ (ഡ്രംസ്), തൃഷ ജയദേവ് (ബാസ്സ് ഗിറ്റാർ), മിഥുൻ ഹരിഹരൻ (കീബോർഡ്സ്, ഗ്ലോബൽ മ്യൂസിക് അവാർഡ്‌സ് ജേതാവ്, മദ്രാസ് കോറസ് സഹസ്ഥാപകൻ )
എന്നീ മദ്രാസ്  കോറസ് കലാകാരന്മാരുടെ നേതൃത്വത്തിൽ സംഗീത നിശയും നടന്നു .

Media Partner: Tatwamayi News & TV

Related Articles

Latest Articles