Thursday, October 15, 2026

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്തിന് പിന്നിൽ മാഫിയ സംഘം?വിദ്യാഭ്യാസ വകുപ്പിനെതിരെ എൻ.ടി.യു പ്രതിഷേധം

കോഴിക്കോട് : സംസഥാനത്തെ ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർചോർന്നത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് . പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറായിരിന്നു ചോർന്നത് .അതേസമയം സംസ്ഥാന വ്യാപകമായി നടക്കുന്ന വാർഷിക പരീക്ഷയുടെ വിശ്വാസം ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പിൽ ദേശീയ അധ്യാപക പരിഷത്ത് പ്രതിഷേധിച്ചു. സമയബന്ധിതമായി പാഠഭാഗങ്ങൾ തീർത്തു പരീക്ഷക്ക് തയ്യാറാക്കിയ വിദ്യാർത്ഥികളുടെ കൈവശം തങ്ങൾ കാണുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പറുകൾ ലഭിച്ചത് അദ്ധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് എന്നും എൻ ടി യു പ്രസ്താവനയിൽ അറിയിച്ചു.

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികൾക്കു പിന്നിൽ ഉന്നതങ്ങളിൽ സ്വാധീനമുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരും ട്യൂഷൻ ലോബികളുമാണ്. അക്കാദമിക രംഗത്തുണ്ടാക്കുന്ന നിരന്തര വിവാദങ്ങളും ചോദ്യപേപ്പർ അട്ടിമറികളും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണ് തുറന്നു കാട്ടുന്നത്. ഇടതു സർക്കാരിൻ്റ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി നീതിയുക്തമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും ട്യുഷൻ സെൻ്ററുകളെയും സ്വകാര്യസ്കൂളുകളെയും സഹായിക്കുന്ന ഒരു സമാന്തര മാഫിയാസംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു. അതേസമയം ചോദ്യപേപ്പറിലെ ചോദ്യങ്ങൾ എംഎസ് സെല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിൽ അതേപടിയുണ്ട്. എന്നാൽ എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഇവർക്ക് കിട്ടി എന്നതിൽ ഒരു വ്യക്തതയില്ല.മാത്രമല്ല, പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുമുണ്ട്. പരീക്ഷക്ക് തലേദിവസം ഇത്തരത്തിൽ ചോദ്യങ്ങൾ ചോർന്നതോടെ അധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലാണ്

Related Articles

Latest Articles