Friday, October 2, 2026

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ മാഹി മദ്യം പിടികൂടി; 160 കെയ്‌സ് മദ്യവുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ മാഹി മദ്യം പിടികൂടി. 160 കെയ്‌സ് മദ്യവുമായി യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി വിഷ്‌ണു പ്രകാശ് എന്ന ഇരുപത്തിനാലുകാരനാണ് പിടിയിലായത്. മാഹിയിൽ നിന്നും പിക്കപ്പ് വാനിൽ കടത്തിയതായിരുന്നു മദ്യം.

ഇരിങ്ങാലക്കുട എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
മാഹിയില്‍ നിന്ന് അനധികൃതമായി കൊണ്ട് വന്ന മദ്യമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.

അടുത്തിടെ നടന്ന ഏറ്റവും വലിയ അളവിലുള്ള മദ്യവേട്ടയാണ് ഇതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും എക്‌സൈസിന്റെയും പോലീസിന്റെയും സംയുക്ത പരിശോധന നടക്കുന്നുണ്ട്.

Related Articles

Latest Articles