Sunday, October 18, 2026

27 വർഷത്തിന് ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ;മത്സരം നവംബറിലെന്ന് റിപ്പോർട്ട്

27 വർഷത്തിനു ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. 71ാമതു ലോകസുന്ദരി മത്സരമാണ് ഇന്ത്യയിൽ വച്ച് നടക്കാൻ പോകുന്നത്. മത്സരം നവംബറിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത് 1996 ലായിരുന്നു. മാത്രമല്ല, റീത്ത ഫാരിയയിലൂടെ അത്തവണത്തെ ലോകസുന്ദരി കിരീടം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. റീത്ത ഫാരിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), പാർവതി ഓമനക്കുട്ടൻ (2008), മാനുഷി ചില്ലർ (2017) എന്നിവരാണ് ഇന്ത്യയിലേക്ക് ലോകകസുന്ദരി കിരീടം എത്തിച്ച സുന്ദരിമാർ. അതേസമയം, ഒരുമാസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് പങ്കെടുക്കുന്നത്.

Related Articles

Latest Articles