Thursday, May 16, 2024
spot_img

കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും; നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി എത്തുന്നത് 24 വര്‍ഷങ്ങള്‍ക്ക് ശേഷം

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് ഇന്ന് രാവിലെ പത്തരക്ക് ചടങ്ങ് നടക്കും. ചടങ്ങിൽ സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റുവാങ്ങും.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. തുടർന്ന് പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി എത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് നൽകും .80 കാരനായ ഖാർഗെ ശശി തരൂരിനെ 6,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.

Related Articles

Latest Articles