Wednesday, September 23, 2026

വീണ്ടും സോഷ്യൽ മീഡിയയെ വിസ്‌മയത്തിലാഴ്ത്തി മമ്മൂട്ടി: മെഗാസ്റ്റാറിന്റെ ചുള്ളൻ ലുക്കിലുള്ള ചിത്രം വൈറൽ

മലയാള സിനിമയുടെ സ്വകര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ ലൂക്ക് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചയാണ്. ആരാധകരെ വിസ്‌മയിപ്പിക്കുക എന്നത് സ്ഥിരം പരിപാടിയായി മാറ്റിയിരിക്കുകയാണ് മെഗാസ്റ്റാർ.

നേരത്തെ ലോക്ക്ഡൗൺ സമയത്ത് തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചതിനു ശേഷം, അവിടെന്നിങ്ങോട്ട് മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

എന്നാൽ ഇപ്പോഴിതാ, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രവും ആരാധകരുടെ ശ്രദ്ധനേടുകയാണ്. താരം ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വെള്ള ഷർട്ടും ക്രീം കളർ പാന്റും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് നിൽക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണാനാവുക.

ഇതിനോടകം ചിത്രം വൈറലായി കഴിഞ്ഞിട്ടുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.

Related Articles

Latest Articles