Tuesday, October 20, 2026

റൂബിക്സ് ക്യൂബുകൊണ്ട് മമ്മൂട്ടിയുടെ മനോഹര ചിത്രം ഉണ്ടാക്കി കൊച്ചുമിടുക്കൻ: നന്ദി പറഞ്ഞ് താരം; വിഡിയോ

ഇന്നും പ്രേക്ഷകർക്കിടയിൽ മലയാള സിനിമയുടെ സൗന്ദര്യത്തിന്റെ അവസാനവാക്ക് മമ്മുട്ടിയാണ്. മാത്രമല്ല കുഞ്ഞു ആരാധകർക്ക് പോലും അദ്ദേഹത്തിനോടുള്ള ഇഷ്ടത്തിന്റെ ആഴത്തിന് നമ്മൾ സാക്ഷികളാണ്. അതുപോലെ ഇപ്പോഴിതാ റൂബിക്സ് ക്യൂബുകൊണ്ട് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് താരത്തിന്റെ ഒരു കുട്ടിആരാധകൻ.

ഒരു വലിയ ഫെയ്മിൽ റൂബിക്സ് ക്യൂബുകൾ ചേർത്തുവച്ചുകൊണ്ട് മമ്മൂട്ടിയുടെ ചിത്രമാണ് കൃഷ്ണീൽ അനിൽ സൃഷ്ടിച്ചത്. കൂടെ മമ്മൂട്ടി അങ്കിളിന് സ്നേഹത്തോടെ എന്ന കുറിപ്പിലുള്ള വിഡിയോ താരം തന്നെയാണ് പങ്കുവച്ചത്.

എന്നാൽ ഇതിനു പിന്നാലെ കൃഷ്ണീൽ അനിലിന് നന്ദി പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി വിഡിയോ ഷെയർ ചെയിതിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കൊച്ചുമിടുക്കന്റെ വിഡിയോ. എന്തായാലും നിരവധി പേരാണ് കൃഷ്ണീലിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.

Related Articles

Latest Articles