പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മല മുകളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദന പ്രവാഹമാണ് കേരളം നല്കികൊണ്ടിരിക്കുന്നത്.
46 മണിക്കൂറുകള്‍ക്കൊടുവിലാണ് ബാബുവിനെ സൈന്യം മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ഇപ്പോഴിതാ ബാബു കുടുങ്ങിയ മലയ്ക്ക് മലയാള സിനിമയുമായുള്ള ബന്ധമാണ് ചര്‍ച്ചകളില്‍ നിറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന സിനിമയ്ക്ക് വേണ്ടി ചില രംഗങ്ങള്‍ ചിത്രീകരിച്ചത് ഇതേ മലമുകളില്‍ വച്ചായിരുന്നു. തൈപ്പറമ്പിൽ അശോകന്‍ എന്ന കഥാപാത്രം യുദ്ധ മുറകള്‍ പഠിക്കുന്നത് കുറുമ്പാച്ചിമലയിലാണ്. ഈ മലയുടെ ഒരു ഭാഗത്താണ് ബാബു കുടുങ്ങിയത്.
ബുദ്ധമതത്തിലെ നന്മയും തിന്മയും താന്ത്രിക രീതികളും ബ്ലാക്മാജിക്കും ഉള്‍പ്പെടുത്തിയാണ് 1992ല്‍ ചിത്രം യോദ്ധ എത്തിയത്. ചിത്രത്തില്‍ ജഗതി, ഉര്‍വശി, മാധു, സിദ്ധാര്‍ഥ് ലാമ, പുനീത് ഇസാര്‍ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരന്നത്.

