Thursday, December 25, 2025

100 കോടി ക്ലബിൽ ആറാടി ഭീഷ്മപർവ്വം! ഈ റെക്കോർഡ് മമ്മൂട്ടിയുടെ പേരിൽ

മമ്മൂട്ടി ആരാധകരുടെ സ്വപ്നമാണ് നൂറുകോടി ക്ലബ്ബിൽ മമ്മൂക്കയുടെ ഒരു സിനിമയെങ്കിലും കയറണമെന്ന്. ഇതുവരെയും മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകനും, ലൂസിഫറും മാത്രമായിരുന്നു 100 കോടി ക്ലബ്ബില്‍ എത്തിയത്. ഇപ്പോഴിതാ, തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടിരിക്കുന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 115 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ എന്നാണ് അവകാശവാദം. സിനിമയിലെ താരങ്ങള്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ഭീഷ്മ പര്‍വ്വത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. അതിന് പിറകെയാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രില്‍ 1 ന് ഹോട്ട് സ്റ്റാറില്‍ ആണ് സിനിമയുടെ ഒടിടി റിലീസ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് ഇത്തരമൊരു സൂപ്പര്‍ ഹിറ്റ് ലഭിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സിനിമ റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ 50 കോടി ക്ലബ്ബില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles