Sunday, October 11, 2026

വീണ്ടും തെരുവുനായ ആക്രമണം; പട്ടാമ്പി വിളയൂരിൽ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയായിരുന്ന യുവാവിനെ ഓടിച്ചിട്ട് കടിച്ചു

പാലക്കാട്: പട്ടാമ്പി വിളയൂരിൽ യുവാവിന് നേരെ തെരുവുനായ ആക്രമണം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തിനിടെ വീണ യുവാവിന് പരിക്കേറ്റു. സാബിത്ത് എന്ന യുവാവിനാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്.

അതേസമയം, ഇന്ന് രാവിലെ തൃശ്ശൂർ കോടന്നൂരിൽ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റിരുന്നു. തൃശ്ശൂർ പുത്തൻ റോഡ് സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു. പരിക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles