Thursday, September 24, 2026

കോഴിക്കോട് വിദേശത്ത് നിന്നുമെത്തിയ യുവാവിനെ കാണാനില്ല; ഖത്തറിൽ നിന്നും നിരന്തരം ഭീഷണി; സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതെന്ന് സംശയം

കോഴിക്കോട്: വളയത്ത് ഖത്തറിൽ നിന്നും എത്തിയ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. ചെക്യാട് സ്വദേശി റിജേഷിനെയാണ് കാണാതായത്. ഖത്തറിലായിരുന്ന ഇയാൾ ജൂൺ 16 ന് നാട്ടിൽ എത്തുമെന്നു പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

ജൂൺ 10നാണ് അവസാനമായി റിജേഷ് കുടുംബവുമായി ബന്ധപ്പെട്ടത്. ജൂൺ 16 ന് കണ്ണൂരിൽ വിമാനം ഇറങ്ങും എന്നാണ് റിജേഷ് പറഞ്ഞിരുന്നത്. എന്നാൽ വീട്ടിലേക്ക് വന്നില്ല. തുടർന്ന് ഖത്തറിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോൾ റിജേഷ് നാട്ടിലേക്ക് മടങ്ങിയതായി വ്യക്തമാക്കി.

ഇതിന് പിന്നാലെ ഖത്തറിൽ നിന്നും നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോളുകൾ റിജേഷിന്റെ സഹോദരന് ലഭിച്ചു. റിജേഷിന്റെ കയ്യിൽ ഒരു സാധനം കൊടുത്തുവിട്ടിട്ടുണ്ടെന്നും ഇതുവരെ അത് കയ്യിൽ ലഭിച്ചിട്ടില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. സാധനം കയ്യിൽ കിട്ടിയില്ലെങ്കിൽ എല്ലാവരെയും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് വീട്ടിലെത്തി റിജേഷിന്റെ സഹോദരന്റെയും മാതാപിതാക്കളുടെയും മൊഴിയെടുത്തു.

Related Articles

Latest Articles