Monday, May 6, 2024
spot_img

വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി; പിന്നാലെ കേൾക്കുന്നത് മകന്റെ മരണ വാർത്ത! മൃതദേഹത്ത് മുറിവുകൾ ഉള്ളതായി കണ്ടെത്തി; ദുരൂഹതക്ക് പിന്നാലെ പോലീസ്

ആലപ്പുഴ: വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളാത്തുരുത്തി മുക്കവലയ്ക്കൽ പുത്തൻവീട്ടിൽ അജ്മൽ ഷാജി ആണു മരിച്ചത്. മരണ കാരണം വ്യക്തമല്ല. മുഖത്തും തലയിലും മുറിവുകളുണ്ട്.

ഉച്ചയ്ക്കു 1.30 നു സെക്യൂരിറ്റിയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും വിവാഹത്തിൽ പങ്കെടുക്കാനായാണ് അജ്‍മൽ ഷാജി പോയതെന്നു വീട്ടുകാർ പറഞ്ഞു. സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles