Wednesday, October 7, 2026

യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം കണ്ണൂരിൽ

 

കണ്ണുര്‍: കണ്ണൂരിൽ മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂര്‍ കേളകം വേണ്ടോക്കുംചാല്‍ സ്വദേശി അഭിനേഷ് (38) ആണ് കൊല്ലപ്പെട്ടത്.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ അഖിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ വഴക്കിനിടെ അഖിലേഷ് അഭിനേഷിന്റെ കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട അഭിനേഷ് ചെട്ടിയാംപറമ്പിലായിരുന്നു താമസം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles