Sunday, October 4, 2026

തലസ്ഥാനത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. പണിമൂല സ്വദേശിനി വൃന്ദയാണ് ആക്രമണത്തിന് ഇരയായത്. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. പൊള്ളലേറ്റ പോത്തൻകോട് ചെറ്റിച്ചിറ സ്വദേശി വൃന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം സംഭവത്തിന്‌ ശേഷം പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സുബിന്‍ ലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles