Thursday, May 2, 2024
spot_img

ദുരിതാശ്വാസ ക്യാമ്പിൽ പതിനഞ്ചുകാരനു നേരെ ലൈംഗിക അതിക്രമം; വൈക്കത്ത് മധ്യവയസ്കൻ പിടിയിൽ

വൈക്കം. ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന 15 കാരനെ ലൈംഗികതയ്ക്ക് വിധേയനാക്കാൻ ശ്രമിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. വൈക്കം മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇത്തരം ഒരു അതിക്രമം. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.

മാനസിക വെല്ലുവിളി നേരിടുന്ന 15 കാരന്‍റെ സഹോദരി, സഹോദരനെ മുതിർന്ന ഒരാൾ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്യാമ്പിലുണ്ടായിരുന്നവർ സഹോദരിയുടെ പരാതി തലയോലപറമ്പ് പൊലിസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറവൻതുരുത്ത് വാലയിൽ കോളനിയിൽ ബിജു ( 49 ) വിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെ അതിതീവ്ര മഴയെ തുടർന്നാണ് പ്രദേശവാസികളെ ക്യാമ്പിലേക് പ്രവേശിപ്പിച്ചത്.

Related Articles

Latest Articles