Thursday, April 25, 2024
spot_img

കൊച്ചിയിലും തിരുവനന്തപുരത്തും ഭീകരനെത്തി; ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ടു; പ്രാദേശിക സഹായം ലഭിച്ചതിന്റെ തെളിവുകൾ എൻ ഐ എ ക്ക്; ഉപഗ്രഹ ഫോൺ ഉപയോഗിച്ചതിനും തെളിവ്

തിരുവനന്തപുരം: മംഗലാപുരം സ്ഫോടനത്തിന്റെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തിന് സമീപത്തും എത്തിയിരുന്നതായും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. അഞ്ചു ദിവസമാണ് ആലുവയിൽ ഷെരീഖ് താമസിച്ചത്. ഇയാൾ പനമ്പള്ളി നഗറിലും, മുനമ്പത്തും, നോർത്ത് പറവൂരിലുമെത്തിയതിന് തെളിവ് ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിന്റെ പരിസര പ്രദേശങ്ങളായ കുളച്ചലിലും കന്യാകുമാരിയിലും ഇയാൾ എത്തിയതായും ചിലരുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാൾ ഉഡുപ്പി ശ്രീകൃഷ്‌ണ ക്ഷേത്രം സന്ദർശിച്ചിരുന്നതായും അവിടെനിന്ന് ഉപഗ്രഹ ഫോൺ ഉപയോഗിച്ചിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

സ്ഫോടക വസ്തു നിർമിക്കുന്നതിലുള്ള പ്രാവീണ്യമില്ലായ്മയാണ് കുക്കർ ബോംബ് സ്ഫോടനത്തിന്റെ ശേഷി കുറച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ. മംഗളുരുവിൽ ഓട്ടോറിക്ഷ സ്ഫോടനത്തിൽ പരുക്കേറ്റ ഷാരിഖ് നിലവിൽ ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലൈംഗിക അവയവത്തിന് ഉൾപ്പടെ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലാണ്. സ്ഫോടക വസ്തു നിർമിക്കുന്നതിലുള്ള പ്രാവീണ്യമില്ലായ്മയാണ് കുക്കർ ബോംബ് സ്ഫോടനത്തിന്റെ ശേഷി കുറച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ.

ചികിത്സയിൽ കഴിയുന്ന ഷാരിഖിനെ ചോദ്യം ചെയ്താൽ മാത്രമേ കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പടെയ ഇയാൾ നടത്തിയ തുടർ യാത്രകളുടെ ലക്ഷ്യങ്ങൾ സംബന്ധന്ധിച്ചു വ്യക്തത വരികയുള്ളൂ. കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതുവരെ ഇയാളുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ എടിഎസിനു കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ വീട്ടിൽ ഉൾപ്പടെ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles