Thursday, September 24, 2026

മണിപ്പൂരിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. മോയ്‌റംഗിലാണ് റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി 11.42ഓടെയായിരുന്നു ദക്ഷിണകിഴക്കൻ മോയ്‌റംഗിയിൽ ഭൂചലനം ഉണ്ടായത്.

ജൂലൈ അഞ്ചിനും അസമിൽ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 11 മണിയോടെയായിരുന്നു സംഭവിച്ചത്.

ജൂലൈ ഒമ്പതിന് കശ്മീരിലുണ്ടായ ഭൂചലനത്തിൽ വീടുകൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമുണ്ടായിരുന്നില്ല. പാക് അതിർത്തിക്ക് സമീപമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

Related Articles

Latest Articles