Friday, May 17, 2024
spot_img

സിപിഎമ്മും, ഇസ്ലാമിക ശക്തികളും തമ്മില്‍ രഹസ്യധാരണ; സംസ്ഥാന സര്‍ക്കാര്‍ പരാജയം; സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ഡോ.മൻമോഹൻ വൈദ്യ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട് (RSS Worker Murder) നാല് ദിവസമായിട്ടും എങ്ങുമെത്താതെ നിൽക്കുകയാണ് അന്വേഷണം. വിഷയത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുന്നില്ല എന്ന ആക്ഷേപം ശക്തമായിക്കൊണ്ടിരിക്കുകയാണ്. എസ്ഡിപിഐ ജിഹാദികൾ ക്രൂരമായി ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം സഞ്ജിത്തിന്റെ കൊലപാതകക്കേസ് എൻഐഎ അന്വേഷിക്കണമെന്നും, പോപ്പുലർഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ ഭീകരസംഘടനകളെ നിരോധിക്കണമെന്നും അഖില ഭാരതീയ സഹസർകാര്യവാഹ് ഡോ.മൻമോഹൻ
വൈദ്യ ആവശ്യപ്പെട്ടു.

സഞ്ജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജിത്തിന്റെ മരണം വളരെ ദൗര്‍ഭാഗ്യകരവും അത്യന്തം അപലപനീയവുമാണ്. ഈ ഭീകരപ്രവര്‍ത്തനത്തെ ശക്തമായി അപലപിക്കുകയും മരിച്ചയാളുടെ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ആസൂത്രിത കൊലപാതകങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നത് വളരെ ദയനീയമാണ്. സ്വയംസേവകരെ ലക്ഷ്യമിട്ടുള്ള കൊലപാതകത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മില്‍ രഹസ്യധാരണയുണ്ട്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. അക്രമികളെ എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.

സിപിഎം സര്‍ക്കാരില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. അക്രമികള്‍ക്ക് ഭീകര ബന്ധമുള്ളതിനാല്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ വിശദമായ എന്‍ഐഎ അന്വേഷണം വേണമെന്നും മന്‍ മോഹന്‍ വൈദ്യ ആവശ്യപ്പെട്ടു. പിഎഫ്‌ഐയുടെ ഭീകരവാദ ബന്ധങ്ങളെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ചും അന്വേഷണം നടത്തണം. സമൂഹത്തിലെ സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles