Saturday, April 27, 2024
spot_img

കുട്ടി സഖാക്കൾ തമ്മിലടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്, ആലപ്പുഴ എസ് ഡി കോളേജിൽ എസ് എഫ് ഐ- എ ഐ എസ് എഫ് പ്രവർത്തകർ ഏറ്റുമുട്ടി, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് സംഘർഷഭരിതം


ആലപ്പുഴ: എസ് ഡി കോളജിൽ സംഘർഷം.എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടയിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്.സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് തെരെഞ്ഞെടുപ്പ്.

എസ്എഫ്ഐയും എഐഎസ്‌എഫും തെരെഞ്ഞെടുപ്പിൽ രണ്ടായാണ് മത്സരിക്കുന്നത്. അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോളജിൽ നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിനിടയാക്കിയത്. പുറത്തുനിന്നും എത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് എഐഎസ്എഫ് പ്രവർത്തകർ പറയുന്നത്. എന്നാൽ ഇത് അകാരണമായി എഐഎസ്എഫ് പ്രവർത്തകർ നടത്തിയ സംഘർഷമാണെന്നാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്. പരുക്കേറ്റ വിദ്യാർത്ഥികളുടെ നില തൃപ്തികരമാണ്.

Related Articles

Latest Articles