Monday, October 5, 2026

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം! 10 പോലീസുകാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഢില്‍ നടന്ന മാവോയിസ്റ് ആക്രമണത്തില്‍ 10 പോലീസുകാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ഏതാനും പോലീസുകാർക്ക് ഗുരുതരമായ പരിക്കുണ്ട്. ദന്തേവാഡയില്‍ ഇന്നുച്ചകഴിഞ്ഞ് അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പട്രോളിംഗ് സംഘം തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെ അരന്‍പുര്‍ റോഡില്‍ മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

സുരക്ഷാ സേനയെ അക്രമിക്കുമെന്ന് മാവോയിസ്റ്റുകൾ കഴിഞ്ഞയാഴ്ച ഭീഷണിക്കത്ത് അയച്ചിരുന്നതായി ചില വൃത്തങ്ങള്‍ അറിയിച്ചു. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി തംരധ്വാജ് സാഹു വ്യക്തമാക്കി. സ്ഥലത്ത് കനത്ത മഴ തുടരുകയാണ്. സംഭവത്തില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അനുശോചനമറിയിച്ചു.

Related Articles

Latest Articles