ഫുട്ബോൾ പ്രീമിയര്‍ ലീഗിലെ ജനുവരി മാസത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം മര്‍കസ് റാഷ്‌ഫോര്‍ഡിനെ തെരഞ്ഞെടുത്തു . കഴിഞ്ഞ മാസം യുണൈറ്റഡിനായി തകര്‍പ്പന്‍ ഫോമിലായിരുന്നു മര്‍കസ് റാഷ്‌ഫോര്‍ഡ്. തന്റെ കരിയറിലെ ആദ്യത്തെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്കാരം ആണ് റാഷ്‌ഫോര്‍ഡ് സ്വന്തമാക്കിയത്.

ജനുവരിയില്‍ യുണൈറ്റഡിന് വേണ്ടി നാല് മത്സരങ്ങള്‍ കളിച്ച റാഷ്‌ഫോര്‍ഡ് മൂന്നു ഗോളുകള്‍ നേടിയിരുന്നു. നേടിയ മൂന്നു ഗോളുകളും യുണൈറ്റഡിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

ജനുവരിയിലെ മികച്ച താരമായതില്‍ അഭിമാനം ഉണ്ടെന്ന് റാഷ്‌ഫോര്‍ഡ് പറഞ്ഞു. ആരാധകരോടും സഹതാരങ്ങളോടും നന്ദി രേഖപ്പെടുത്താനും റാഷ്‌ഫോര്‍ഡ് മറന്നില്ല.