Sunday, May 5, 2024
spot_img

വ്യാജപേരിൽ മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെ വിവാഹ തട്ടിപ്പ്! കോളേജ് അദ്ധ്യാപികയായ ഹിന്ദു യുവതിയിൽ നിന്ന് തട്ടിയെടുത്തത് 10.27 ലക്ഷം രൂപയും 101 പവനും! ശ്രീകാര്യം സ്വദേശി ഷാജഹാനെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: വ്യാജ പേരിൽ കോളേജ് അദ്ധ്യാപികയായ യുവതിയെ വിവാഹം കഴിക്കുകയും 10.27 ലക്ഷം രൂപയും 101 പവൻ സ്വർണവും തട്ടിയെടുക്കുകയും ചെയ്ത ശ്രീകാര്യം സ്വദേശി ഷാജഹാനെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ഷാജഹാൻ യുവതിയെ പരിചയപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജ്മോഹൻ പറഞ്ഞു.

നായർ സമുദായത്തിൽപ്പെട്ട യുവതി ആദ്യഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു. യുവതിയുടെ പുനർവിവാഹത്തിനായി മാതാപിതാക്കളാണ് മാട്രിമോണിയൽ വെബ്‌സൈറ്റിൽ പരസ്യം നൽകിയത്. ഇത് കണ്ടാണ് മുകുന്ദൻ നായർ എന്ന വ്യാജ പേരിൽ ഷാജഹാൻ യുവതിയുടെ വീട്ടുകാരെ സമീപിക്കുന്നത്. തന്റെ മാതാപിതാക്കൾ മരിച്ചുവെന്നും സഹോദരൻ യുകെയിൽ ഡോക്ടറായി ജോലി ചെയ്യുകയാണെന്നും താനും വിദേശത്ത് ജോലിചെയ്തിരുന്നുവെന്ന് ഷാജഹാൻ യുവതിയുടെ മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. വ്യാജമായി ഉണ്ടാക്കിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ് മാതാപിതാക്കളെ കാണിക്കുകയും ചെയ്തു.

വിവാഹ നിശ്ചയ ചടങ്ങിന് പോലും ഒറ്റയ്ക്ക് എത്തിയ ഷാജഹാൻ പിന്നീട് വിവാഹത്തിനായി ഏഴ് പേരെ തൻ്റെ ബന്ധുക്കളായി പരിചയപ്പെടുത്തി കൊണ്ടുവരുകയും ചെയ്തു. വിവാഹ ശേഷം യുവതിയുമായി അഞ്ച് മാസത്തോളം താമസിച്ച ശേഷം മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇയാൾ നാടുവിട്ടത്. അധികം വൈകാതെ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. 2019-ൽ, ഷാജഹാൻ തങ്ങളുടെ സ്വത്തിൽ ഒരു ഭാഗം അവകാശപ്പെടാൻ തങ്ങളെ സമീപിച്ചേക്കുമെന്ന് ഭയന്ന് കുടുംബം പോലീസിനെ സമീപിച്ചു. 2020ലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ഷാജഹാനായി അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച്, ഇയാൾ സിങ്കപ്പൂരിലേക്കോ ഇന്തോനേഷ്യയിലേക്കോ തായ്‌ലൻഡിലേക്കോ കടന്നുവെന്നാണ് അനുമാനിക്കുന്നത്.

“അന്വേഷണത്തിൽ, അവൻ്റെ വ്യാജ ഐഡൻ്റിറ്റിയെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലായി. ഷാജഹാൻ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ഞങ്ങളുടെ അന്വേഷണത്തിൽ ഇയാൾ മറ്റ് നാല് സ്ത്രീകളെ വിവാഹം കഴിച്ചതായും കണ്ടെത്തി. ആദ്യ ഭാര്യ ഇപ്പോൾ തിരുവനന്തപുരത്താണ്. ഷാജഹാന് വേണ്ടി വ്യാജ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ആളെ തിരിച്ചറിഞ്ഞു, കൂടാതെ ഇയാളുടെ കേരളത്തിലെ അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.” രാജ്‌മോഹൻ പറഞ്ഞു.

ഷാജഹാൻ പാസ്‌പോർട്ട് പുതുക്കാൻ കേരളത്തിൽ എത്തിയേക്കുമെന്ന വിവരത്തെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ, ഏതെങ്കിലും വിമാനത്താവളത്തിലോ, തുറമുഖത്തോ അല്ലെങ്കിൽ ഇന്ത്യയിലേക്കുള്ള മറ്റേതെങ്കിലും എൻട്രി പോയിൻ്റിലോ ലാൻഡ് ചെയ്‌താൽ അറസ്റ്റ് ചെയ്യപ്പെടും, അറസ്റ്റിന് ശേഷം, ഇയാളുടെ ഐഡൻ്റിറ്റി സ്ഥിരീകരിക്കാൻ ഞങ്ങൾ അയാളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കണം”- ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജ്മോഹൻ പറഞ്ഞു.

Related Articles

Latest Articles