Sunday, September 20, 2026

രക്തസാക്ഷിഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ ! പയ്യന്നൂരിൽ നടന്ന ബിജെപി, കോൺഗ്രസ് പ്രതിഷേങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിട്ട് സിപിഎം ! 9 പേർ ആശുപത്രിയിൽ

പയ്യന്നൂരിലെ സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ ടി ഐ. മധുസൂദനന്‍ എംഎല്‍എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ സിപിഎം അതിക്രമം. ആക്രമണത്തിൽ പരിക്കേറ്റ 9 പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

6 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, 3 ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഗൂണ്ടകളെ ഇറക്കി ആക്രമണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മര്‍ദ്ദിച്ചത് എംഎല്‍എയുടെ ആളുകളെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയദര്‍ശിനി ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഎം തിരിമറി നടത്തിയെന്നാണ് ജില്ലാ കമ്മിറ്റി അം​ഗം കൂടിയായ വി കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതിൽ കൃത്രിമം നടത്തിയെന്നതാണ് പ്രശ്നമെന്നും ഒരു സ്വകാര്യ വാർത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

Related Articles

Latest Articles