Wednesday, October 28, 2026

മറുകണ്ടം ചാടൽ ഭീതി, തെലങ്കാനയിൽ കർണ്ണാടക മോഡൽ,കോൺഗ്രസ് എം.എൽ.എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റും, നാല് ബസുകൾ തയ്യാറാക്കി

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് എം.എൽ.എമാരെ വീണ്ടും പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് കടത്തും. മറുകണ്ടം ചാടുമെന്ന ഭീതയാണ് ഇതിന് കാരണം. അധികാരത്തിലെത്തുമെന്ന സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ എം.എല്‍.എ.മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഒരു എം.എല്‍.എയോ സ്ഥാനാര്‍ഥിയെയോ മറുകണ്ടം ചാടിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. തെലങ്കാനയിൽ 119 സീറ്റിൽ കോൺഗ്രസ് 65 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബി.ആർ.എസ്. 40ഉം, ബി.ജെ.പി 10 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

     തെലങ്കാനയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ എം.എല്‍.എമാരെ കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നതിനായി കോണ്‍ഗ്രസ് നാലു ബസുകളാണ് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ തയ്യാറാക്കിനിര്‍ത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ശിവകുമാറും ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിക്കുന്നത്,

ഒരു എം.എല്‍.എ.യോ സ്ഥാനാര്‍ത്ഥിയെയോ പോലും മറുകണ്ടം ചാടിക്കാന്‍ കഴിയില്ല. ഒരാളുടേതല്ല, എല്ലാവരുടെയും നേതൃത്വത്തിലാണ് ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ അജണ്ടയില്‍ തന്നെ ഞങ്ങള്‍ തുടരും’, ശിവകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, തെലങ്കാനായിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകുമെന്ന് ശിവകുമാറും വ്യക്തമാക്കിയിട്ടില്ല.

Related Articles

Latest Articles