Thursday, April 25, 2024
spot_img

മാസ്ക് നിർബന്ധമല്ല; ഐസൊലേഷൻ നിയമങ്ങളിൽ ഇളവ് വരുത്തി യുഎഇ

യുഎഇ : കൊറോണ പോസിറ്റീവ് കേസുകളിൽ കുറവ് വന്നതോടെ ഐസൊലേഷൻ നിയമങ്ങളിൽ ഇളവ് വരുത്തി യുഎഇ.

അടച്ചിട്ട പൊതു ഇടങ്ങളിൽ എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല എന്ന് യുഎഇ ദുരന്ത നിവാരണ സമിതി അറിയിച്ചു.കൂടാതെ,രോഗം ബാധിച്ചവർ അഞ്ചു ദിവസം മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകുമെന്നും, അടുത്തിടപഴകുന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പിസിആർ പരിശോധന നടത്തിയാൽ മതി.

പുതിയ നിയമങ്ങൾ നാളെ മുതൽ നിലവിൽ വരും.

ആശുപത്രികൾ, പൊതുയാത്രാസംവിധാനങ്ങൾ, ആരാധനാലയങ്ങൾ എന്നിവടങ്ങളിൽ മാസ്ക് ധരിക്കണം. മിക്ക പൊതു സ്ഥലങ്ങളിലേയ്‌ക്കും ഫെഡറൽ സർക്കാർ വകുപ്പ് ഓഫീസുകളിലേയ്‌ക്കും പ്രവേശിക്കുന്നതിന് അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസ് പ്രാബല്യത്തിൽ തുടരും. എന്നാൽ ഇതിന്റെ കാലാവധി ഒരു മാസമായി ഉയർത്തിയിട്ടുണ്ട്.

ഗ്രീൻ പാസ് നിലനിർത്താനായി താമസക്കാർക്ക് ഓരോ 30 ദിവസത്തിലും പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ലഭിക്കണം.

Related Articles

Latest Articles