Friday, December 26, 2025

ദില്ലിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ദില്ലി: ദില്ലിയിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.

കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,100 പേര്‍ക്കാണ് ദില്ലിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലി മെട്രോയിലും വിവിധ എംസിഡി പരിധികളിലും നേരത്തേ തന്നെ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു.

Related Articles

Latest Articles