Tuesday, May 7, 2024
spot_img

ജീവനക്കാർ കുരുക്കിൽ ; മദ്യപിച്ച് ബസ് ഓടിച്ചു, കെഎസ്ആർടിസി ഡ്രൈവർമാർക്ക് കൂട്ട സസ്പെൻഷൻ

കോട്ടയം:തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനം ഓടിച്ചെന്ന് തെളിയുന്നത്.പിന്നാലെയാണ് ജീവനക്കാർക്ക് നേരെ നടപടി ഉണ്ടാവുന്നത്.മൂന്ന് കെ എസ് ആർ ടി സി ഡ്രൈവർമാരെ സർവീസിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു. മദ്യപിച്ച് ജോലിക്ക് എത്തിയശേഷം ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവർത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ എടിഒയും അടക്കം അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവർ സി ആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോൺ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർ വി രാജേഷ് കുമാറിനെയും ആണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

Related Articles

Latest Articles