കനൗജ്: ഉപഭോക്താവിന്റെ മുഖം തുപ്പൽകൊണ്ട് മസാജ് ചെയ്ത സംഭവത്തിൽ നടപടിയുമായി യു പി സർക്കാർ. ബാർബറുടെ സലൂണ്‍ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഉത്തർപ്രദേശിലെ കനൗജിലാണ്
ബുൾഡോസർ നടപടി നടപ്പാക്കിയത്. അനധികൃതമായാണ് സലൂൺ നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബുൾഡോസർ ഉപയോഗിച്ച് കട തകർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ അടുത്ത ദിവസമാണ് ദിവസാണ് ഉപഭോക്താവിന്റെ മുഖത്ത് സ്വന്തം തുപ്പൽ ഉപയോഗിച്ച് മസാജ് ചെയ്യുന്ന ബാര്‍ബറുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായത്. സംഭവം വിവാദമായതോടെ ബാർബറായ യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയിൽ യൂസഫ്, കണ്ണടച്ചിരിക്കുന്ന ഒരു ഉപഭോക്താവിന്റെ മുഖത്ത് ക്രീം പുരട്ടി മസാജ് ചെയ്യുന്നത് കാണാം. ഈ സമയത്ത് ഇയാൾ തുപ്പുന്നതും ഉപഭോക്താവിന്റെ മുഖത്ത് തേക്കുന്നതും കാണാം.
വീഡിയോ വൈറലായതോടെ യൂസഫിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ യൂസഫ് ഒളിവിൽ പോയിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

