Sunday, October 4, 2026

തിരുവല്ലയിൽ ബിവറേജസ്ഔട്ട്ലറ്റിൽ വൻ തീപിടിത്തം; കോടികളുടെ മദ്യം കത്തിനശിച്ചതായി റിപ്പോർട്ട്

തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഔട്ട്ലറ്റിൽ വൻ തീപിടിത്തം. രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. അഗ്നിബാധയിൽ കോടികളുടെ മദ്യം കത്തി നശിച്ചുവെന്നാണ് കരുതുന്നത്,

ഔട്ടലെറ്റിന്റെ പിൻവശത്ത് വെൽഡിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽനിന്നെത്തിയ അഗ്നിശമനസേന തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂര അടക്കം കെട്ടിടം പൂർണമായും കത്തിയമർന്നു.

Related Articles

Latest Articles