തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്ക് രാജ്ഭവനിൽ ഗവർണർ സ്വീകരണമൊരുക്കി. സന്യാസി ശിഷ്യർക്കൊപ്പം രാജ്ഭവനിലെത്തിയ മാതാ അമൃതാനന്ദമയിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മാതാ അമൃതാനന്ദമയിയുടെ സന്ദര്‍ശനവിവരം പുറത്തു വിട്ടത്.
ഇരുവരുമായും ദീര്‍ഘനേരം സംസാരിച്ചതിനു ശേഷമാണ് അമൃതാനന്ദമയി രാജ്ഭവൻ വിട്ടത്. ഇത് വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണെന്നാണ് മഠവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. നേരത്തെ ഗവർണറായതിന് പിന്നാലെ അമൃതപുരി ആശ്രമം സന്ദർശിച്ച ആരിഫ് മുഹമ്മദ് ഖാൻ ഏറെ നേരം അമ്മയോടൊപ്പം ചിലവഴിച്ച ശേഷമാണ് അവിടം വിട്ടത്.

