Saturday, October 24, 2026

ഹാഷിഷ് ഓയിലുമായി പിടിയിലായ മുഹമ്മദ് ചില്ലറക്കാരനല്ല!!! നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് എംഡിഎംഎയും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: കൊച്ചിയിൽ നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ (MDMA Seized)പിടിച്ചെടുത്തു. ന്യൂയർ പാർട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ എൽഎൽബി വിദ്യാർത്ഥി മുഹമ്മദിന്റെ ( 23) വീട്ടിൽ നിന്നാണ് എംഡിഎംഎയും കണ്ടെടുത്തത്. 11 ഗ്രാം എംഡിഎംഎ യാണ് തൃക്കാക്കര പോലീസ് പിടിച്ചെടുത്തത്.

ബെം​ഗളൂരിൽ എൽഎൽബി വിദ്യാർത്ഥിയാണ് ഇയാൾ. ബം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലൂടെയാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. ഇയാൾ കടത്ത് സം​ഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പോലീസ് പറയുന്നത്. അങ്കമാലി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇടപ്പള്ളിയില്‍ വെച്ച് മറ്റൊരാള്‍ക്ക് കൈമാറാന്‍ മാത്രമെ നിര്‍ദ്ദേശമുണ്ടായിരുന്നുള്ളുവെന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി. എന്നാൽ ഇത് പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

Related Articles

Latest Articles