കണ്ണൂർ: മട്ടന്നൂരിൽ എംഡിഎംഎ വേട്ട. രണ്ട് യുവതികളടക്കം മൂന്നു പേർ പിടിയിൽ. ചക്കരക്കൽ കാപ്പാട് സ്വദേശി ഷാനിസ്, ഹൈദരാബാദ് സ്വദേശിനി വി മതീര ചിക്കമംഗളൂരു സ്വദേശിനി നൂർ സാദിയ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 3.46 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കാറിൽ സഞ്ചരിക്കുന്നതിനിടെ മട്ടന്നൂർ വായാന്തോട് നിന്നാണ് പ്രതികള്‍ പിടിയിലായത്.

