Sunday, December 28, 2025

ഇത് പ്രണയദിന സമ്മാനം: പിങ്ക് ​ഗൗണിൽ ​അതീവഗ്ലാമറസായി മീര ജാസ്മിൻ; ചിത്രങ്ങൾ

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയാണ് മീര ജാസ്‌മിൻ. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. താരത്തിന്റെ രണ്ടാം വരവിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര എത്തുന്നത്. കൂടാതെ ഇനി സിനിമയിൽ സജീവമായി തുടരുമെന്നും നടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ തിരിച്ചുവരവിൽ ആരാധകരെ അമ്പരപ്പിക്കുകയാണ് മീര ജാസ്മിൻ. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. പ്രണയദിനത്തിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. സ്ലീവ് ലസ് ഡീപ് നെക്ക് പിങ്ക് ​ഗൗണിലാണ് മീര ജാസ്മിൻ എത്തുന്നത്. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകർത്തിയത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. മാത്രമല്ല 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

Related Articles

Latest Articles