ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 2026 ലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് ഒന്നാം ഉത്സവ ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം 05:00 മണിക്ക് സമിതിയുടെ താലൂക്ക് പ്രസിഡൻറ് ശ്രീ കൃഷ്ണകുമാർ ബി. ആർ അവർകളുടെ അധ്യക്ഷതയിൽ ചടങ്ങുകൾ ആരംഭിച്ചു സമിതിയുടെ സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി പത്മാവതി അമ്മ, ജില്ലാ അധ്യക്ഷൻ ശ്രീ മുക്കം പാലമൂട് രാധാകൃഷ്ണൻ, മാതൃസമിതി ജില്ലാ പ്രസിഡൻറ് ശ്രീമതി ജയശ്രീ ഗോപാലകൃഷ്ണൻ ,താലൂക്ക് സെക്രട്ടറി ശ്രീ സുധീഷ് കൃഷ്ണ , ഭാരവാഹികളായ ശ്രീ ഉദയൻ. താലൂക്ക് മാതൃസമിതി പ്രസിഡൻറ് ശ്രീമതി അമ്പിളി, സെക്രട്ടറി ശ്രീമതി ലേഖ, ശാഖാ പ്രസിഡൻ്റ് ശ്രീ ബിനുലാൽ , സാമൂഹ്യരാധന ശ്രീമതി രാജീവിനോദ് തുടങ്ങി മറ്റ് ശാഖ താലൂക്ക് ഭാരവാഹികൾ സന്നിഹിതരായി
തുടർന്ന് നടന്ന ചടങ്ങിൽ മെഗാ തിരുവാതിര നേതൃത്വം നൽകിയ ടീം ലീഡർ ശ്രീമതി ആശാ ലക്ഷ്മണന് ക്ഷേത്ര സംരക്ഷണ സമിതി ഉപഹാരം നൽകി ആദരിച്ചു

