Sunday, May 5, 2024
spot_img

നിങ്ങളുടെ പ്രശ്നം മൈഗ്രേയ്ന്‍ ആണോ?? പ്രതിവിധി വീട്ടിൽ തന്നെയുണ്ട്….

നിരവധിപേരെ അലട്ടുന്ന വിഷയമാണ് മെെഗ്രേയ്ന്‍. വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ക്രമേക്കേട്‌ എന്ന് വേണമെങ്കില്‍ പറയാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. മെെഗ്രേയ്ന്‍ തുടങ്ങുമ്പോള്‍ കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.

സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. മെെഗ്രേയ്ന്‍ തുടങ്ങിയാല്‍ നാല് മണിക്കൂര്‍ മുതല്‍ കുറച്ച്‌ ദിവസം വരെ നീണ്ടുനില്‍ക്കും. വേദന ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ആയുര്‍വേദ പ്രതിവിധികളുണ്ട്. മൈഗ്രേയ്ന്‍ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാന്‍ മൂന്ന് ഭക്ഷണങ്ങള്‍ സഹായിക്കുന്നതായി ആയുര്‍വേദ വിദഗ്ധന്‍ ഡോ ദിക്സ ഭാവ്സര്‍ പറഞ്ഞു.

തലേദിവസം തന്നെ ഒരു പിടി ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം രാവിലെ ആ വെള്ളം വെറുംവയറ്റില്‍ കുടിക്കുക. 12 ആഴ്ച തുടര്‍ച്ചയായി കഴിക്കുമ്പോള്‍ ഇത് മൈഗ്രെയ്നുമായി ബന്ധപ്പെട്ട അസിഡിറ്റി, ഓക്കാനം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു.

മൈഗ്രേന്‍ തലവേദനയ്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഏലയ്ക്ക. ഇഞ്ചി, ഏലയ്ക്ക എന്നിവ ചേര്‍ത്തുള്ള ചായ കുടിക്കുന്നത് മെെഗ്രേയ്ന്‍ അകറ്റുന്നതിന് സഹായിക്കുന്നു.

തലവേദന അകറ്റാന്‍ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ അനുപാതം നിലനിര്‍ത്താന്‍ നാരങ്ങ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച്‌ കുടിക്കുക. ഗ്യാസ് കൊണ്ടും മറ്റുമുണ്ടാകുന്ന തലവേദന മാറി കിട്ടാനും ഇത് സഹായിക്കും.

Related Articles

Latest Articles