Friday, May 10, 2024
spot_img

ലോകപ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകന്‍ മിക്കിസ് തിയോദൊറാക്കിസ് വിടവാങ്ങി

ന്യൂയോര്‍ക്ക്: പ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു. 93 വയസ്സായിരുന്നു. ഹൃദയ്തംഭനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ലോകപ്രശസ്തങ്ങളായ ഗാനങ്ങളുള്‍പ്പെടെ ആയിരത്തിലധികം ഗാനങ്ങള്‍ തിയോദൊറാക്കിസിന്റെ പേരിലുണ്ട്. ദീര്‍ഘകാലം രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1981 മുതല്‍ 1993 വരെ പാര്‍ലമെന്റംഗമായിരുന്നു.

സോര്‍ബ ദ ഗ്രീക്ക്(1964), സെഡ്(1969), സെര്‍പികോ(1973) എന്നീ ചിത്രങ്ങള്‍ക്ക് നല്‍കിയ സംഗീതം അദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച സംഗീതസംവിധായകരില്‍ ഒരാളാക്കി. 1925 ജൂലായ് 29 നാണ് തിയോദൊറാക്കിസ് ജനിച്ചത്. മൈക്കേല്‍ തിയോദൊറാക്കിസ് എന്നതാണ് യഥാര്‍ഥ നാമം. കുട്ടിക്കാലത്ത് തന്നെ സംഗീതത്തിലും കവിതയെഴുത്തിലും അദ്ദേഹം പ്രാവീണ്യം പ്രകടിപ്പിച്ചിരുന്നു. വിവിധ സംഗീതശാഖകളില്‍ പ്രവര്‍ത്തിച്ച മിക്കിസ് തിയോദൊറാക്കിസ് രാജ്യത്തിന്റെ സംഗീതമേഖലയ്ക്ക് നല്‍കിയ സംഭാവന വിലപ്പെട്ടതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles