Monday, May 6, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 41 | കമ്യുണിസ്റ്റ് ഭീകരതയും ഇസ്ലാമിക ഭീകരതയും കഴിവുകെട്ട മൗനി ബാബയും | സി. പി. കുട്ടനാടൻ

എൻഐഎ രൂപീകരണം വരെയായിരുന്നു നമ്മൾ കഴിഞ്ഞ ലക്കത്തിൽ വായിച്ചത്. എൻഐഎ രൂപീകരണ ദിവസം തന്നെ ബോംബ് സ്ഫോടനം നടത്തി എൻഐഎയുടെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിപ്പിച്ചുകൊണ്ട് ഉൾഫ കരുത്ത് കാട്ടി. 2009 ജനുവരി 1ന് അസമിലെ ഗുവാഹത്തിയിൽ നടന്ന ഇരട്ട സ്‌ഫോടന പരമ്പരയിൽ ഒരു ആൺകുട്ടിയും സ്ത്രീയും ഉൾപ്പെടെ 5 പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. പി. ചിദംബരം ഗുവാഹത്തിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന ഈ സ്ഫോടനങ്ങൾ യുപിഎ ഭരണകൂടത്തിൻ്റെ കഴിവുകേട് വിളിച്ചോതിക്കൊണ്ട് കടന്നുപോയി.

ഈ സമയങ്ങളിൽ കാശ്മീരും അശാന്തമായിരുന്നു. ഈ പരിതസ്ഥിതിയിൽ തന്നെ രാജ്യം അടുത്ത പൊതു തിരഞ്ഞെടുപ്പിലേക്ക് കാൽവച്ചു. ഇന്ത്യയുടെ 15ആം ലോക്സഭ ആര് ഭരിയ്ക്കണം എന്നുള്ള തീരുമാനം ജനങ്ങൾക്ക് വിട്ടുകൊടുത്തുകൊണ്ട് 5 ഘട്ടങ്ങളായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് തീയതികൾ 2009 മാർച്ച് 5ന് പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കളത്തിലിറങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി എൽ. കെ. അദ്വാനി കളം നിറഞ്ഞു. പ്രധാനമന്ത്രി മൻമോഹൻസിങ് കോൺഗ്രസ്സ് പ്രചാരണം നയിച്ചു. നിരവധി രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളുണ്ടായി. പലവിഷയങ്ങളും ചർച്ചയാക്കുവാൻ ഇരുപക്ഷവും ശ്രമിച്ചു. മൂന്നാം മുന്നണി ഉണ്ടാകും എന്ന പല്ലവിയുമായി കമ്യുണിസ്റ്റുകളും രംഗത്തെത്തി. ഇതിനിടയിൽ കമ്യുണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യുട്ടിയിലുള്ള ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതും വാർത്തയായിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പ് 2009 ഏപ്രിൽ 16ന് ആരംഭിച്ചു. രണ്ടാം ഘട്ടം ഏപ്രിൽ 23ന് നടന്നു. മൂന്നും നാലും അഞ്ചും ഘട്ടങ്ങൾ യഥാക്രമം ഏപ്രിൽ 30, മെയ് 7, മെയ് 13 തീയതികളിൽ പൂർത്തീകരിയ്ക്കപ്പെട്ടു.

തുടർന്ന് എക്സിറ്റ് പോൾ സൂചനകളുടെ വരവായി. കോൺഗ്രസിൻ്റെ വിജയത്തിലേയ്ക്കായിരുന്നു എക്സിറ്റ് പോളുകൾ വിരൽ ചൂണ്ടിയത്. ഒടുവിൽ മെയ് 16ന് തിരഞ്ഞെടുപ്പ് ഫലം എത്തിച്ചേർന്നു. എക്സിറ്റ്‌പോൾ സൂചനപോലെ തന്നെ തിരഞ്ഞെടുപ്പ് ഫലവുമെത്തി. ഇത്രയേറെ ബോംബ് സ്ഫോടനങ്ങൾ നടന്നുവെങ്കിലും അതിലെ ജനങ്ങളുടെ വിപ്രതിപത്തിയെ അതിജീവിച്ചുകൊണ്ട് 206 സീറ്റുകളുമായി കോൺഗ്രസ്സ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആകെ യുപിഎ മുന്നണിയ്ക്ക് 262 സീറ്റ് ലഭിച്ചു. ബിജെപി 116 സീറ്റുകളിൽ ഒതുങ്ങി എൻഡിഎ മുന്നണി 159 സീറ്റുകൾ നേടി. പ്രത്യയശാസ്ത്രത്തിൻ്റെ വിജയം എന്നായിരുന്നു കോൺഗ്രസിൻ്റെ വിജയത്തെ സോണിയാ രാജീവ് വിശേഷിപ്പിച്ചത്. അങ്ങനെ പ്രധാനമന്ത്രി മൻമോഹൻസിങ് തുടർന്നു. നിരാശയിലാണ്ടുപോയ ബിജെപി പ്രവർത്തകർക്കായി പണ്ട് 2 സീറ്റുമാത്രം നേടിയിരുന്ന പാർട്ടിയുടെ ചരിത്രമൊക്കെ ഓർമിപ്പിച്ചുകൊണ്ട് ആശയ സമ്പുഷ്ടമായൊരു കത്ത് തയ്യാറാക്കി എൽകെ അദ്വാനി പ്രതിപക്ഷത്ത് തുടർന്നു.

സർക്കാർ പ്രവർത്തനം ആരംഭിച്ചപ്പോഴേയ്ക്കും മെയ് 21ന് മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിൽ കമ്യുണിസ്റ്റ് ഭീകരരുടെ ആക്രമണമുണ്ടായി 16 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മാത്രമല്ല പ്രകൃതിക്ഷോഭങ്ങളുമൊക്കെ വന്നു. നിരവധി നാശനഷ്ടങ്ങളുണ്ടായി. കമ്യുണിസ്റ്റ് ഭീകരർക്കെതിരായ നടപടികൾ ആരംഭിയ്ക്കുവാൻ ഭരണകൂടം നിർബന്ധിതരായി. അതിനായി പ്രത്യേക പ്രവർത്തനം ആരംഭിച്ചു. ഓഗസ്റ്റ് മാസത്തിൽ ഉത്തർപ്രദേശിൽ ജാപ്പനീസ് മസ്തിഷ്കജ്വരം പടർന്നുപിടിച്ചു. 200 കുട്ടികളോളം ഈ രോഗത്തിനടിപ്പെട്ട് മരണമടഞ്ഞു.

ഒരു വലിയ വാർത്ത സെപ്റ്റംബർ മാസത്തിലുണ്ടായി അതായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഢിയുടെ മരണം. 2009 സെപ്റ്റംബർ 2ന് ഹെലിക്കോപ്റ്ററിൽ യാത്ര ചെയ്യുമ്പോൾ അത് തകർന്നു വീണായിരുന്നു അദ്ദേഹം മരണമടഞ്ഞത്. ഇതേക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും ഉത്തരമില്ലാതെ കിടക്കുന്നു. ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ ഫലപ്രദമായി അതിൻ്റെ ലക്ഷ്യങ്ങൾ നേടുന്ന വാർത്തകളും ഇതിനിടയിൽ പുറത്തു വന്നുകൊണ്ടിരുന്നു. ചന്ദ്രനിൽ ജലം കണ്ടെത്തി എന്നൊക്കെ വാർത്തയുണ്ടായി. കേരളത്തിലെ തേക്കടി ബോട്ട് ദുരന്തമായിരുന്നു സെപ്റ്റംബറിനെ കണ്ണീരണിയിച്ച അവസാന സംഭവം. സെപ്റ്റംബർ 30ന് തേക്കടി തടാകത്തിൽ ജലകന്യക എന്ന ഡബിൾ ഡെക്കർ യാത്രാ ബോട്ട് മറിഞ്ഞ് 45 യാത്രക്കാർ മരണപ്പെട്ടത് വലിയ കണ്ണീർ വാർത്തയായി.

കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിൽ (CSIR) അഴിമതി നടന്നു എന്ന റിപ്പോർട്ട് ഒക്ടോബർ 19ന് പുറത്തെത്തി. ഇത് ഒച്ചപ്പാടുണ്ടാക്കി. അഴിമതി വാർത്തകളെ മുക്കുന്ന തരത്തിൽ അടുത്ത ബോംബാക്രമണം വന്നുചേർന്നു. നവംബർ 22ന് അസമിലെ നൽബാരിയിൽ ഉൾഫ ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും 55ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതായി പിന്നീട് നാട്ടുകാരുടെ ചർച്ച. ഉൾഫയെ ഒതുക്കും എന്നൊക്കെ ഭരണകൂട പ്രഖ്യാപനങ്ങളുണ്ടായി. കോൺഗ്രസിനെ സംബന്ധിച്ച് ഇതൊക്കെ വെറും പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു.

കാലങ്ങളായിട്ടുള്ള ജനകീയ ആവശ്യമായിരുന്നു ആന്ധ്രപ്രദേശ് സംസ്ഥാന വിഭജനം. തെലങ്കാന എന്ന സംസ്ഥാനം വേണം എന്നതാണ് ആവശ്യം. സീമാന്ധ്ര പ്രദേശത്ത് താമസിയ്ക്കുന്ന ആളുകൾ ഇതിനെ എതിർത്തുപോന്നു. ഒടുവിൽ 2009 ഡിസംബർ 10ന് തെലങ്കാന എന്ന പുതിയ സംസ്ഥാനം രുപീകരിയ്ക്കാം എന്ന് കേന്ദ്രസർക്കാർ ജനങ്ങൾക്ക് വാക്ക് നൽകി. അങ്ങനെ 2009 കടന്നുപോയി, 2010നെ വരവേറ്റത് തുടർച്ചയായ ട്രെയിൻ അപകടങ്ങളായിരുന്നു. ഈ അപകടങ്ങളിലൊക്കെ ഒരു ദുരൂഹതയുണ്ടായിരുന്നു.

കനത്ത മൂടൽമഞ്ഞ് കാരണം ഒരൊറ്റ ദിവസം മാത്രം അതായത് 2010 ജനുവരി 2ന് ഉത്തർപ്രദേശിൽ മൂന്ന് വ്യത്യസ്ഥ ട്രെയിൻ അപകടങ്ങളുണ്ടായി. 10 മനുഷ്യർ മരിയ്ക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവങ്ങളിൽ ദുരൂഹതയുടെ മൂടൽമഞ്ഞ് അവശേഷിച്ചു. ഈ ദുരൂഹതയെ സാധൂകരിയ്ക്കുന്ന അപകടം ജനുവരി 16ന് സംഭവിച്ചു. രണ്ട് എക്സ്പ്രസ്സ് ട്രെയിനുകൾ ഉത്തർപ്രദേശിൽ കൂട്ടിയിടിച്ചു 3 മനുഷ്യർ മരിയ്ക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിവിടെ തീർന്നില്ല ജനുവരി 22ന് ഉത്തർപ്രദേശിലെ അസംഗഡിന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി വലിയ നാശ നഷ്ടങ്ങളുണ്ടായി. ഭാഗ്യത്തിന് ആൾനാശമുണ്ടായില്ല. ഒരു മാസത്തിനുള്ളിൽ മാത്രം ഇത്രയേറെ ട്രെയിൻ അപകട സംഭവങ്ങൾ ഇതാദ്യമായി ഇന്ത്യ കേൾക്കുകയാണ്. പൊതുജനത്തിന് റെയിൽവേയിലുള്ള വിശ്വാസത്തിൽ ഇടിവ് തട്ടുന്നതുപോലെയായിരുന്നു ഇത്. കമ്യുണിസ്റ്റ് ഭീകരർക്ക് ഇതിലുള്ള പങ്കിനെക്കുറിച്ച് തുടക്കം മുതൽ തന്നെ ജനങ്ങൾക്ക് സംശയം തോന്നിയിരുന്നു.

ഇതിനിടയിൽ ഇസ്ലാമിന് അടങ്ങിയിരിയ്ക്കാൻ സാധിയ്ക്കില്ലല്ലോ. അവരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ഒരു കഴിവുകെട്ട ഭരണകൂടം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വാഴുമ്പോൾ ഞമ്മക്ക് എന്തും ചെയ്യാനുള്ള ധൈര്യമുണ്ടാകുന്നത് സ്വാഭാവികമാണ്. അങ്ങനെ അത് സംഭവിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലെ ഓഷോ ആശ്രമത്തിനും ജൂതകേന്ദ്രത്തിനും വളരെ അടുത്തായി ജർമ്മൻ ബേക്കറി എന്നൊരു സ്ഥാപനമുണ്ടായിരുന്നു. വിദേശ സന്ദർശകർ പലരുമെത്തുന്ന ഈ ബേക്കറിയിൽ 2010 ഫെബ്രുവരി 13 ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 7.15ന് ബോംബ് സ്ഫോടനം നടന്നു. 1 വിദേശിയടക്കം 17 പേർ കൊല്ലപ്പെടുകയും 60 മനുഷ്യർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്‌കർ-ഇ-തൊയ്ബ അൽ അലാമി, മുജാഹിദീൻ ഇസ്‌ലാമി മുസ്‌ലിം ഫ്രണ്ട് എന്നീ മുസ്ലിം ഭീകര സംഘടനകൾ ഈ ബോംബാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഈ അവസരത്തിൽ മറ്റൊരു പേര് ഉയർന്നുകേട്ടു. അതാണ് ഡേവിഡ് കോൾമാൻ ഹെഡ്ലി എന്ന പേര്. നിലവിൽ അമേരിയ്ക്കയിലെ ജയിലിൽ കിടക്കുന്ന ഇയാൾ പാകിസ്ഥാനുവേണ്ടി ഭീകര പ്രവർത്തനങ്ങൾ നടത്തുന്ന ഇസ്ലാമിക ഭീകരനാണ്. തഖിയയ്ക്കു വേണ്ടി ക്രിസ്ത്യൻ നാമം ഉപയോഗിച്ചതാണ് എന്നൊക്കെ അന്വേഷണ ഏജൻസികൾ കണ്ടെത്തി. മുംബൈ ഭീകരാക്രമണത്തിലടക്കം നിരവധി ഇസ്ലാമിക ആക്രമണങ്ങളിൽ ഇയാളുടെ പങ്ക് അന്വേഷണോദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഇസ്ലാമിക ഭീകര ആക്രമണം കഴിഞ്ഞു രണ്ടു ദിവസത്തിനുള്ളിൽ കമ്യുണിസ്റ്റ് ഭീകര ആക്രമണം പശ്ചിമ ബംഗാളിലെ സിൽഡ പട്ടാള ക്യാമ്പിൽ സംഭവിച്ചു. ജനുവരി 15ന് നടന്ന ഈ ആക്രമണത്തിൽ 24 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഇങ്ങനെ ആക്രമണങ്ങളുടെ പുറത്ത് ആക്രമണം നടത്തുന്ന സ്ഥിതിവിശേഷത്തെ ജനങ്ങൾ നിരാശയോടെ നോക്കി. നിശ്ചേഷ്‌ഠമായ മന്മോഹൻ ഭരണകൂടം സോണിയ മദാമ്മയുടെ റിമോട്ട് കൺട്രോൾ ഭരണത്തിൽ ഒതുങ്ങി.

2010 ഏപ്രിൽ 1ന് ഇന്ത്യയിലെ സെൻസസ് എടുക്കുവാൻ ഭരണകൂടം നടപടിയെടുത്തു. ആദ്യമായാണ് ബയോമെട്രിക് സെൻസസ് ഇന്ത്യയിൽ നടക്കുന്നത്. അങ്ങനെ അത് ഒരുവഴിയ്ക്ക് നടക്കുന്നതിനിടെ ഏപ്രിൽ 3ന് കമ്യുണിസ്റ്റ് ഭീകരക്രമണം ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുണ്ടായി. പോലീസുകാരുടെ കോൺവോയ് മൈൻ സ്ഫോടനത്തിലൂടെ അവർ തകർത്തു. 10 പൊലീസുകാരെ കൊന്നുകളഞ്ഞു. കഴിഞ്ഞില്ല വിപ്ലവം മൂന്ന് ദിവസത്തിനുള്ളിൽ ഏപ്രിൽ 6ന് ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ കമ്യുണിസ്റ്റ് ഭീകരർ സിആർപിഎഫിനെ ആംബുഷ് ചെയ്ത് 70 പൊലീസുകാരെ കൊന്നു. ഇത് ഇന്ത്യയിൽ വികാര വേലിയേറ്റമുണ്ടാക്കി. ഈ സംഭവത്തിൽ സന്തോഷിച്ച കമ്യുണിസ്റ്റ് മനസുകൾ അവരുടെ അർബൻ നക്സലുകളായ വിദ്യാർത്ഥികൾ എന്ന പേരിൽ അറിയപ്പെടുന്ന രാജ്യദ്രോഹികൾ അവരുടെ പറുദീസയായ ജെഎൻയു ക്യാംപസിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. അതും ഇന്ത്യ സഹിച്ചു.

ഇത്രയും പെർഫോമൻസ് കമ്യുണിസ്റ്റ് ഭീകരർ കാണിയ്ക്കുമ്പോൾ വെറുതെയിരിയ്ക്കുന്നത് അള്ളാഹൂന് ഒരു കുറച്ചിലായിപ്പോകും എന്ന് കരുതി ഏപ്രിൽ 17ന് തന്നെ ഞമ്മടെ വക സ്ഫോടനം ബാംഗ്ലൂരിൽ നടത്തി. ഐപിഎൽ ക്രിക്കറ്റ് മത്സരം ബാംഗ്ലൂരിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിയ്‌ക്കേ സ്റ്റേഡിയത്തിന് പുറത്ത് ഇരട്ട ബോംബ് സ്‌ഫോടനങ്ങൾ നടന്നു. സ്‌ഫോടനങ്ങളിൽ സ്‌ഫോടനത്തില്‍ 3 പോലീസുകാരുള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യൻ മുജാഹിദീനായിരുന്നു അള്ളാഹൂന് വേണ്ടി ഇത് ചെയ്തത്.

ശക്തമായ നടപടികളൊന്നുമെടുക്കാൻ പ്രാപ്തിയില്ലാത്ത കേന്ദ്രസർക്കാരുള്ളപ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കുമെന്ന് തുടരെത്തുടരെ ഇന്ത്യാവിരുദ്ധ ശക്തികൾ രാജ്യത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അതിൻ്റെ തുടർച്ചയായി ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സിആർപിഎഫിന്‌ നേർക്ക് കമ്യുണിസ്റ്റ് ഭീകരരുടെ മൈൻ സ്ഫോടനം മെയ് 8ന് നടന്നു. 7 പോലീസുകാർ കൊല്ലപ്പെട്ടു. കഴിഞ്ഞില്ല മെയ് 16ന് ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തിൽ പൊലീസിന് വിവരം നൽകി എന്ന കുറ്റം ചെയ്ത 6 ഗ്രാമീണർക്ക് നേരെ വിപ്ലവ തീപ്പന്തം വെടിയുണ്ടകളുടെ രൂപത്തിൽ നിപതിച്ചു. അവിടംകൊണ്ടും കഴിഞ്ഞില്ല. സിആർപിഎഫിനെ ആംബുഷ് ചെയ്ത് വലിയ ആൾനാശമുണ്ടാക്കിയ ദന്തെവാഡയിൽ തന്നെ അടുത്ത കമ്യുണിസ്റ്റ് ആക്രമണം നടന്നു. പോലീസിൻ്റെ കോൺവോയ് വീണ്ടും മൈൻ സ്ഫോടനത്തിനിരയായി നിരവധി സ്‌പെഷ്യൽ പോലീസ് ഓഫീസർമാരും സാധാരണക്കാരും ഉൾപ്പെടെ 44 ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ കമ്യുണിസ്റ്റ് പാർട്ടിയുടെ ക്യാപ്പിറ്റൽ പണിഷ്‌മെൻ്റിന് ഇരയായി. ഇതൊക്കെ കാണുന്ന ജനങ്ങൾക്ക് മുമ്പിലേക്ക് ഒളിഞ്ഞും തെളിഞ്ഞും കമ്യുണിസ്റ്റ് ഭീകരരുടെ പ്രവൃത്തികൾക്ക് വീരപരിവേഷം നൽകുന്ന കഥാപാത്രങ്ങളും ഡയലോഗുകളും കുത്തിനിറച്ച സിനിമകൾ ജനമദ്ധ്യത്തിലേയ്ക്ക് ഇറക്കിവിട്ടുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യം അതിൻ്റെ എല്ലാ വൃത്തികേടുകളും കാണിച്ചു.

ഇതിനിടെയുണ്ടായ വിമാനാപകടം ഇന്ത്യയെ പിടിച്ചുകുലുക്കി. മെയ് 22ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്ലൈറ്റ് 812, കർണാടകയിലെ മംഗലാപുരം ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടപ്പെട്ട് 158 പേർ കൊല്ലപ്പെട്ടു. നിരവധി മനുഷ്യർക്ക് പരിക്കേറ്റു. ടേബിൾ ടോപ് എയർപോർട്ടിൻ്റെ ഘടനയാണ് പ്രശ്നം എന്ന് ഇത് വിധിയെഴുതി. ഈ വിമാന അപകട വാർത്തയിൽ നിന്നും ജനങ്ങൾ മോചിതരാകുന്നതിന് മുമ്പ് ട്രെയിൻ അപകട വാർത്ത എത്തി. 2010 മെയ് 28ന് പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‌നാപൂർ ജില്ലയിലെ ഝാർഗ്രാമിന് സമീപമുള്ള സർദിഹ, ഖെമസുലി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുലർച്ചെ 1 മണിക്ക് ഒരു ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി 148 യാത്രക്കാർ കൊല്ലപ്പെട്ടു. ഇതിൻ്റെ അന്വേഷണത്തിനൊടുവിൽ കമ്യുണിസ്റ്റ് ഭീകരർ ചെയ്ത കൊടും ക്രൂരതയായിരുന്നു ഇത് എന്ന് കണ്ടെത്തി. ഇതോടെ മുമ്പ് ഉത്തർ പ്രദേശിൽ നടന്ന തീവണ്ടി അപകടങ്ങളിലെ ദുരൂഹതയുടെ മൂടൽമഞ്ഞ് ജനങ്ങൾക്ക് മുമ്പാകെ ഉരുകിയൊലിച്ചു. ഈ ക്രൂരത കാണിയ്ക്കുന്ന കമ്യുണിസ്റ്റ് ഭീകരതയെയാണ് ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ കലാരംഗത്തെ അർബൻ നക്സലുകൾ വെള്ളയടിയ്ക്കുന്നത്.

ശക്തമായ നടപടികൾക്ക് കെൽപ്പില്ലാത്ത മൗൻ മോഹൻ സിങ് നയിയ്ക്കുന്ന സർക്കാർ ഭരിയ്ക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ തന്നെ അടുത്ത ഭീകരാക്രമണവും 29 ജൂൺന് കമ്യുണിസ്റ്റ് രാജ്യദോഹികൾ നടത്തി. ഛത്തീസ്ഗഢിലെ നാരായൺപൂരിൽ ഇവർ നടത്തിയ ആക്രമണത്തിൽ 26 പോലീസുകാർ കൊല്ലപ്പെട്ടു എന്ന വാർത്ത ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകർത്തു.

ഇസ്ലാമിക ഭീകരവാദം അതിൻ്റെ സർവ്വതോന്മുഖമായ ഇടപെടൽ മറയില്ലാതെ ഭയമില്ലാതെ പുറത്തുകാട്ടുവാൻ ധൈര്യപ്പെട്ട കാലഘട്ടമായിരുന്നു ഇത്. അറേബ്യൻ ഗോത്രീയ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ ഇന്ത്യയുടെ സാമൂഹ്യ മണ്ഡലത്തിൽ വിശിഷ്യാ കേരളമെന്ന ഇസ്ളാമിക പരീക്ഷണ ശാലയിൽ അവതരിപ്പിച്ച് അല്ലെങ്കിൽ അടിച്ചേൽപിച്ച് സാമൂഹിക അംഗീകാരം നേടിയെടുക്കുവാൻ മുസ്ലിം ഭീകര സംഘടനായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അള്ളാഹു ശ്രമിച്ചു. അതിൻ്റെ ഭാഗമായി തൊടുപുഴ ന്യുമാൻ കോളേജിലെ പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ മുഹമ്മദ് എന്ന പേര് പരാമർശിച്ചതിന് ചോദ്യപേപ്പർ തയ്യാറാക്കിയ കോളേജ് അധ്യാപകനായ പ്രൊഫ. ടി.ജെ ജോസഫ് മാഷിനെ ജൂലൈ 4ന് ആക്രമിച്ച് ചോദ്യം എഴുതിയ കൈ ഖുറാനിൽ പറഞ്ഞിരിയ്ക്കുന്ന പ്രകാരം വെട്ടിയെടുത്തു. ഇത് കേരളത്തിൽ വികാര വേലിയേറ്റമുണ്ടായി. കേരളത്തിൽ അന്ന് ഭരിച്ചുകൊണ്ടിരുന്നത് വി. എസ്. അച്യുതാനന്ദൻ സർക്കാർ ആയിരുന്നു. അന്നത്തെ മന്ത്രി എം. എ. ബേബി ഇസ്ലാമിക ഭീകരരെ പരോക്ഷമായി പിന്തുണച്ചുകൊണ്ടും ജോസഫ് മാഷിനെ പ്രത്യക്ഷത്തിൽ എതിർത്തുകൊണ്ടും പ്രസ്താവനയിറക്കി. ക്രൈസ്തവ സമൂഹം വളരെയധികം പരിഭ്രാന്തരായി. സഭ ജോസഫ് മാഷിനോട് തരവഴി കാണിച്ചു.

ഇതേത്തുടർന്നുണ്ടായ ക്രൈസ്തവ പ്രതിഷേധം ചിൻവാദ് പാലം എന്ന പുസ്തകമായി മാറി. മുഹമ്മദ് നബിയുടെ യഥാർത്ഥ ജീവിതം അനാവരണം ചെയ്തുകൊണ്ട് പത്തനംതിട്ട സ്വദേശിയായ എഴുത്തുകാരൻ സാം പുന്നയ്ക്കൽ രചിച്ച പുസ്തകമാണ് ചിൻവാദ് പാലം. എന്നാൽ അഭിപ്രായ ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങൾക്കു വേണ്ടി അക്ഷീണം പട പൊരുതുന്നു എന്ന് നടിയ്ക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ ഇസ്ലാമിനെ ദേഷ്യം പിടിപ്പിയ്ക്കാതിരിയ്ക്കുവാൻ വേണ്ടി ഈ പുസ്തകം നിരോധിച്ചു. ഇതിപ്പോ ഹിന്ദുക്കൾക്കെതിരെയുള്ള പുസ്തകമായിരുന്നെങ്കിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുമായിരുന്നു. ഞമ്മടെ പ്രവാചകനെതിരെ ആയതിനാൽ മാർക്സിസത്തിന് മുട്ടിടിച്ചു.

ഇതിനിടയിൽ ഉൾഫയുടെ സ്ഫോടനം ആസാമിലുണ്ടായി. ജൂലായ് 8ന് പാസഞ്ചർ ട്രെയിനിൽ അവർ ബോംബ് പൊട്ടിച്ച് ഒരാളെ കൊന്നു. അടുത്ത ട്രെയിൻ അട്ടിമറി വൈകാതെയുണ്ടായി, ജൂലായ് 19ന് പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 50 മനുഷ്യർ മരണപ്പെട്ടു. ഇതിലും കമ്യുണിസ്റ്റ് അട്ടിമറിയാണ് സംശയിയ്ക്കുന്നത്.

2010 ജൂലായ് 25ന് കേരളത്തെ ഞെട്ടിയ്ക്കുന്ന വലിയൊരു വെളിപ്പെടുത്തലുമായി കേരള മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ ഡല്‍ഹിയില്‍ കേരളഹൌസില്‍ പത്രസമ്മേളനം നടത്തി. പത്തോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ കേരളത്തെ മുസ്ലീം രാജ്യമായി മാറ്റണം എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന ഇസ്‍ലാമിക ഭീകര സംഘടനയുടെ പ്രവർത്തിയ്ക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ കാര്യങ്ങൾ കുറെ കാലം മുമ്പ് തന്നെ ബിജെപി ഉന്നയിച്ചിരുന്നു. ലവ് ജിഹാദ് ഉണ്ടെന്ന വസ്തുത ഇക്കാലഘട്ടത്തിൽ ബിജെപി ഉന്നയിച്ചിരുന്നു.

ഈ കാലഘട്ടങ്ങളിൽ കാശ്മീരും അശാന്തമായിരുന്നു. കേരളം ഇസ്ലാമിക ഭീകരവാദികളുടെ ഹബ്ബായി മാറിയതിൻ്റെ ദൃഷ്ടാന്തമായിരുന്നു 2 വർഷങ്ങൾക്കുമുമ്പ് നടന്ന ബാംഗ്ലൂർ സ്ഫോടന പരമ്പരയിൽ പ്രതിയായ കേരള ഭീകരൻ അബ്ദുൽ നാസർ മദനി കൊല്ലം ജില്ലയിൽ നിന്നും ഓഗസ്റ്റ് 17ന് പിടിയിലായി ബാംഗ്ലൂർ ജയിലിലേയ്ക്ക് എത്തി. ഇത് കേരളത്തിലെ വലിയ വാർത്തയായിരുന്നു.

ഇതിനെല്ലാം ഇടയിലും റെയിൽവേയ്ക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ സെപ്റ്റംബർ 20ന് എക്സ്പ്രസ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ മരിക്കുകയും നിരവധി മനുഷ്യർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലൊക്കെ ആർക്കാണ് നിയന്ത്രണം എന്ന് പൊതുജനത്തിന് മനസിലായില്ല. വല്ലാത്ത ആശങ്ക പൊതുജനത്തിനുണ്ടായി. അതേസമയം ആധാർ കാർഡ് എന്ന യുണീക് ഐഡൻ്റിഫിക്കേഷൻ സമ്പ്രദായം മൻമോഹൻ സിങ് സർക്കാർ സെപ്റ്റംബർ 29ന് അവതരിപ്പിച്ചു. തട്ടിപ്പുകൾ ഇല്ലാതാക്കുക ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുക എന്നീ ഉദ്ദേശങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. എന്നാൽ ആനുകൂല്യങ്ങൾ ഫലപ്രദമായി വിതരണം ചെയ്യപ്പെടുവാനുള്ള മതിയായ ബാങ്ക് അക്കൗണ്ടുകൾ ഇന്ത്യയിലെ ജനങ്ങൾക്ക് ഇല്ലാത്തതിനാൽ ഇതൊരു പരാജയമാകും എന്ന് ചൂണ്ടിക്കാട്ടി ബിജെപി ഇതിനെ എതിർത്തു.

2010 ഒക്ടോബർ മാസത്തിൽ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ നടന്നു. ഇതിലൊരു ഭീകരമായ അഴിമതി നടന്നു. അത് കുറച്ചു മാസങ്ങൾക്ക് ശേഷമാണ് പൊങ്ങി വന്നത്. അതിനാൽ ഇക്കാര്യം ഓർമയിൽ സൂക്ഷിയ്ക്കുക. ഇതേസമയം കമ്യുണിസ്റ്റ് ഭീകരർ തങ്ങളുടെ മാസങ്ങൾ നീണ്ട മൗനം അവസാനിപ്പിച്ച് നവംബർ 21 ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ വിപ്ലവ ബോംബ് പൊട്ടിച്ച് 7 ജീവനുകൾ കവർന്ന് ഇന്ത്യൻ സിനിമകളിലെ ഹീറോ പദവി അരക്കിട്ടുറപ്പിച്ചു. ഡിസംബർ മാസത്തിൽ സവാള വിലക്കയറ്റവും മറ്റും രാഷ്ട്രീയ സമര കോലാഹലങ്ങളുണ്ടാക്കി. കഴിവുകെട്ട മൻമോഹൻ സർക്കാരിന് കീഴെ പൊതുജനം അസംതൃപ്തിയോടെ ജീവിച്ചു.

തുടരും….

Related Articles

Latest Articles