Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 44 |
ഇന്ത്യൻ ജനാധിപത്യം പ്രധാനമന്ത്രിയാക്കിയ ചായക്കടക്കാരൻ |
സി. പി. കുട്ടനാടൻ

തത്വമായി ന്യൂസ് വായനക്കാർക്ക് നമസ്കാരം,

ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് വിശേഷങ്ങളുടെ സമയത്തുണ്ടായ രാഷ്ട്രീയ സംഭവങ്ങളിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം അഭൂതപൂർവമായ ആൾത്തിരക്കുണ്ടാക്കി. ഇതിനെ ഭയപ്പെടുത്തി ഞമ്മളുടെ വരുതിയിലാക്കുവാൻ വേണ്ടി അള്ളാഹു മിനക്കെട്ടിങ്ങി. 2013 ഒക്ടോബർ 27ന് ബിഹാറിലെ പാട്ന ഗാന്ധി മൈതാനിൽ സംഘടിപ്പിച്ച ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയുടെ സമീപത്തായി ഇന്ത്യൻ മുജാഹിദീൻ വക ബോംബ് സ്ഫോടന പരമ്പര തന്നെ നടന്നു. സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്തായാലും കൊല്ലപ്പെട്ടവരെല്ലാം സംഖികളോ സംഘി അനുഭാവികളോ ആയതിനാൽ സ്ഫോടനം നടത്തിയ മഹോന്നതർക്കെല്ലാം അല്ലാഹുവിൻ്റെ വലതു വശത്ത് തന്നെ സീറ്റ് കിട്ടും. ഉറപ്പാണ്

ഇതേ സമയങ്ങളിൽ രാജ്യത്തെ കള്ളപ്പണത്തെക്കുറിച്ചുള്ള വിവാദങ്ങൾ പൊതുജന മദ്ധ്യത്തിൽ അലയടിച്ചുകൊണ്ടിരുന്നു. ഇതിനെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുവാൻ വേണ്ടി ഇതേ വിഷയത്തിൽ നരേന്ദ്രമോദിയും റാലികളിൽ പ്രസംഗിച്ചു. ഛത്തീസ്ഗഢിലെ കങ്കറിൽ 2013 നവംബർ 7ന് നടത്തപ്പെട്ട ബിജെപി റാലിയിൽ നരേന്ദ്രമോദിയുടെ ഉജ്ജ്വലമായ പ്രസംഗമുണ്ടായി. അദ്ദേഹം പറഞ്ഞു., “ഇന്ത്യയിലെ എല്ലാ കള്ളന്മാരും അവരുടെ പണം വിദേശത്തെ ബാങ്കുകളിൽ നിക്ഷേപിക്കുന്നു എന്നാണ് ലോകം മുഴുവൻ പറയുന്നത്, വിദേശത്തെ ബാങ്കുകളിൽ കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുന്നു. കങ്കറിലെ സഹോദരന്മാരേ, എന്നോട് പറയൂ, ഈ മോഷ്ടിച്ച പണം തിരിച്ചു വരണോ വേണ്ടയോ..? ഈ കള്ളപ്പണം തിരികെ വരണമോ വേണ്ടയോ..? ഈ കള്ളന്മാർ പൂഴ്ത്തിവച്ചിരിക്കുന്ന ഓരോ പൈസയും നമ്മൾ തിരിച്ചെടുക്കേണ്ടതല്ലേ..? ഈ പണത്തിന്മേൽ പൊതുജനങ്ങൾക്ക് അവകാശമില്ലേ..? ഈ പണം പൊതുജനങ്ങളുടെ പ്രയോജനത്തിനായി വിനിയോഗിക്കേണ്ടതല്ലേ..? ഈ കള്ളന്മാർ വിദേശത്തെ ബാങ്കുകളിൽ പൂഴ്ത്തിവച്ച പണം, അത് മാത്രം നമ്മൾ തിരികെ കൊണ്ടുവന്നാൽ പോലും, ഓരോ പാവപ്പെട്ട ഇന്ത്യക്കാരനും 15 മുതൽ 20 ലക്ഷം രൂപ വരെ സൗജന്യമായി ലഭിക്കും. അത്രയും പണമുണ്ട്.” ഇതായിരുന്നു പ്രസംഗത്തിലെ വാചകം. ഇത് പിൽക്കാലത്ത് അനുകരണീയമല്ലാത്ത വിധം വിവാദമാകുന്നുണ്ട്, അധാർമികമായി വിവാദമാകുന്നുണ്ട്.

ദേവയാനി ഖോബ്രഗഡെയുടെ നേർക്ക് നടപടി എടുത്തത്തിലെ പ്രശ്‍നങ്ങളെത്തുടർന്ന് ഇന്ത്യയും അമേരിയ്ക്കയും തമ്മിലുള്ള നയതന്ത്ര സമരവും പിണക്കവുമായിരുന്നു 2014 തുടങ്ങിയപ്പോഴുണ്ടായ പ്രധാന ഹോട്ട് ന്യൂസുകൾ. കൂടെ രാഷ്ട്രീയ പ്രചാരണവും. പൊതു തിരഞ്ഞെടുപ്പ് അടുക്കുന്ന വേളകളിൽ സ്വാഭാവികമായുണ്ടാകുന്ന രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ നടന്നുകൊണ്ടേയിരുന്നു.

പ്രചാരണ പ്രവർത്തനങ്ങളിൽ ബിജെപിയും മോദിയും മുന്നേറിയപ്പോൾ ഹാലിളകിയ കോൺഗ്രസിൻ്റെ ഭാഗത്തുനിന്നും ആദ്യ വെടി പൊട്ടിച്ചത് മണിശങ്കർ അയ്യർ ആയിരുന്നു. 2014 ജനുവരി 17ന് അയ്യർ മാദ്ധ്യമങ്ങളോട് പറഞ്ഞു., “മോദി പ്രധാനമന്ത്രിയാകുവാൻ പോകുന്നില്ല, ബിജെപി ജയിയ്ക്കാനും പോകുന്നില്ല. അദ്ദേഹത്തിന് വേണമെങ്കിൽ കോൺഗ്രസിൻ്റെ ഓഫീസിലെത്തി ചായ കച്ചവടം നടത്താം.” ഈ വാചകങ്ങൾ ബിജെപി ഏറ്റുപിടിച്ചു. നരേന്ദ്രമോദി പണ്ട് വഡ്‌നഗർ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന സംഭവത്തെ അധിക്ഷേപിയ്ക്കുകയാണ് അയ്യർ ചെയ്തത് എന്ന് ആരോപിച്ചുകൊണ്ട് രാജ്യമെമ്പാടും ചായ്പേ ചർച്ച എന്ന രാഷ്ട്രീയ പ്രചാരണ പരിപാടിയുമായി ബിജെപി കളം നിറഞ്ഞു കളിച്ചു. സത്യത്തിൽ കോൺഗ്രസിനെ വള്ളപ്പാടുകൾക്ക് പിന്നിലേയ്ക്ക് തള്ളിയിട്ട ഒരു സംഗതിയായിരുന്നു ഇത്.

തിരഞ്ഞെടുപ്പ് വാഗ്‌വാദങ്ങൾ നാൾക്ക് നാൾ വളർന്നുവന്നു. നരേന്ദ്രമോദി എന്ന ഫിഗർ പൊതുജനങ്ങൾക്കു മുമ്പാകെ അതിശക്തമായ ബിംബമായി ജ്വലിച്ചു. അദ്ദേഹത്തിൻ്റെ ആവേശോജ്വലമായ പ്രസംഗം കേൾക്കുവാൻ യുവാക്കൾ തടിച്ചുകൂടി. മോദി എന്ന ബ്രാൻഡ് സൃഷ്ടിയ്ക്കപ്പെടുകയാണ് ഇവിടെ. ആർഎസ്എസിൻ്റെ ആവനാഴിയിൽ നിന്നുള്ള മോദി എന്ന അസ്ത്രത്തെ വലിച്ചു നിറച്ചു തൊടുത്തു വിട്ടിരിയ്ക്കുകയാണ് ബിജെപി. മോദിയുടെ പ്രസംഗങ്ങൾ എന്നും വാർത്താ തലക്കെട്ടുകൾ സൃഷ്ടിച്ചു. എങ്ങും ട്രെൻഡിങ്ങായിരുന്നു അദ്ദേഹത്തിൻ്റെ പേര്. ഇത്തരമുള്ളൊരു തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ത്യ ആദ്യമായി കാണുകയായിരുന്നു. കോൺഗ്രസ്സ് വിമുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യം പൊതുജനം ഏറ്റെടുത്തു. മാത്രമല്ല നിരവധി മുദ്രാവാക്യങ്ങളും ഹൈക്കു കവിതകളുമൊക്കെ ബിജെപി സോഷ്യൽമീഡിയ ഹാൻഡിലുകൾ മുമ്പോട്ടു വച്ചിരുന്നു. അതെല്ലാം തന്നെ ട്രെൻഡിങ് ആയി. അബ് കി ബാർ മോദി സർക്കാർ, സബ് കാ സാഥ് സബ് കാ വികാസ്, ഹർ ഘർ മോദി ഘർ ഘർ മോദി തുടങ്ങിയവ അതിലെ ചില ഉദാഹരണങ്ങൾ മാത്രം.

തിരഞ്ഞെടുപ്പ് മാമാങ്കത്തെ ആവേശത്തിലാറാടിച്ചുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വി.എസ്. സമ്പത്തും കമ്മീഷൻ അംഗങ്ങളായ എച്ച്.എസ്. ബ്രഹ്മ, ഡോ. നസീം സയ്ദി എന്നിവർ ചേർന്ന് മാർച്ച് 06ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പൊതു തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. 9 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം ഇന്ത്യയിൽ നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു. ഇതോടെ രാജ്യമൊട്ടാകെ ഉത്സവ പ്രതീതി ഉണ്ടായി. സത്യത്തിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഉത്സവങ്ങൾ വിദേശ ടൂറിസ്റ്റുകൾക്ക് മുമ്പിൽ അവതരിപ്പിയ്ക്കപ്പെടണം. അത്രയ്ക്ക് മനോഹരമാണിത് എന്ന് എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഈ സംഭവങ്ങൾക്കിടെ ലോകത്തെ മുഴുവൻ പരിഭ്രാന്തിയിലാക്കിയ ഒരു വാർത്ത പുറത്തെത്തി. 2014 മാർച്ച് 8ന് മലേഷ്യയിലെ കൊലാലംപൂരിൽ നിന്ന് ചൈനയിലെ ബെയ്‌ജിങ്ങിലേക്ക് സർവീസ് നടത്തുന്ന് മലേഷ്യ എയർലൈൻസിൻ്റെ ബോയിങ്ങ് 777-2H6ER വിമാനം ( മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370) ടേക്ക് ഓഫിന് ഒരു മണിക്കൂറിന് ശേഷം ഗൾഫ് ഓഫ് തായ്ലാൻഡിനു മുകളിലൂടെ പറക്കവേ കാണാതായതായി. ഇത് ദിവസങ്ങളോളം വാർത്താ തലക്കെട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. യാതൊരു വിധമായ സൂചനയും ഇതേക്കുറിച്ച് ഭരണകൂടങ്ങൾക്ക് കിട്ടിയിട്ടില്ല. കോൺസ്പിറസി തിയറികൾ സുലഭമാക്കിക്കൊണ്ട് മലേഷ്യൻ വിമാനവും യാത്രക്കാരും ഇന്നും തങ്ങളുടെ അവസാനിയ്ക്കാത്ത യാത്ര തുടർന്നുകൊണ്ടിരിയ്ക്കുന്നു. ഒരു റഡാറിൻ്റെയും കണ്ണിൽപ്പെടാതെ.

ഇതേ കാലയളവിൽ ഐഎസ്‌ഐഎസ് എന്നൊരു മുസ്ലിം ഭീകരസംഘടനയുടെ മുന്നേറ്റം ഇറാഖിലും സിറിയയിലും മറ്റുമുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ എന്നതായിരുന്നു ഇതിൻ്റെ പൂർണരൂപം. ഇവർ നടത്തുന്ന കൊലപാതകങ്ങളുടെ വാർത്തകൾ നിരന്തരം മിഡിലീസ്റ്റിൽ നിന്നും വന്നുകൊണ്ടിരുന്നു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളിൽ പലരും ഈ ഇസ്ലാമിക പ്രവർത്തനത്തിൽ ആകൃഷ്ടരായി ഐഎസ്‌ഐഎസിൽ ചേരുവാനായി സിറിയയിലേക്ക് പോകുവാൻ തുടങ്ങി. എന്തിനേറെ മതേതര കേരളത്തിൽ നിന്നുപോലും മുസ്ലിങ്ങൾ സിറിയയ്ക്ക് പോയി. പലപ്പോഴും സർക്കാർ മിഷിണറിയ്ക്ക് ഒന്നും ചെയ്യാൻ സാധിയ്ക്കാത്ത തരത്തിൽ ഇറാഖിൽ നിന്നും ഔദ്യോഗിക സൈന്യത്തിന് പിന്മാറേണ്ടിവന്നു. ഇതേ സമയം ഇറാഖിലും മറ്റുമായി തൊഴിലെടുക്കുന്നതിന് മലയാളികളടങ്ങുന്ന പോയ ഇന്ത്യൻ പ്രവാസികൾ തടവിലാക്കപ്പെട്ടു. ഇതൊക്കെ ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ ചർച്ചയായി.

ഇതിനിടയിൽ നമ്മുടെ കമ്മ്യുണിസ്റ്റ് ഭീകരർ 15 സിആർപിഎഫുകാരെ കൊന്നുകളഞ്ഞുകൊണ്ട് തങ്ങളുടെ ആദർശ പൂരിതമായ മാനവിക മുഖം മാർച്ച് 11ന് കൂടുതൽ വിജ്രംഭിതമാക്കി. കാര്യങ്ങൾ ഇങ്ങനെ മുമ്പോട്ടു പോകുമ്പോൾ ഇന്ത്യ പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച പോളിയോ നിർമാർജ്ജന യജ്ഞത്തിന് ഫലപ്രാപ്തി നേടി. അതിൻ്റെ ദുഷ്ടാന്തമായി ഇന്ത്യയും തെക്ക്-കിഴക്കൻ ഏഷ്യ മേഖലയും പോളിയോ വിമുക്തമായതായി മാർച്ച് 27ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

ഈ സംഭവങ്ങൾക്കിടെ 15ആം ലോക്‌സഭയുടെ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 7ന് ആരംഭിച്ചു. ഇതേ ദിവസം തന്നെ ബിഹാറിലെ ഔറംഗാബാദിൽ വിപ്ലവകരമായ ആദർശ പൂരിത മൈൻ പൊട്ടിത്തെറിച്ച് 2 സിആർപിഎഫുകാർ യമപുരി പൂകി. ഇതുകൊണ്ട് ഇന്ത്യയെ പേടിപ്പിയ്ക്കാം എന്നൊക്കെ കരുതിയ ജഢിലശ്രീകളായ കമ്യുണിസ്റ്റ് വൈതാളികരുടെ മുമ്പിലൂടെ നിരനിരയായി തിരഞ്ഞെടുപ്പ് ദിനങ്ങൾ രാജ്യമെമ്പാടും എത്തിക്കൊണ്ടിരുന്നു. ഏപ്രിൽ 12ന് ബീജാപ്പൂർ ജില്ലയിലും ബസ്തർ ജില്ലയിലും നടന്ന തിരഞ്ഞെടുപ്പിനെ അലങ്കോലമാക്കുവാനുള്ള കമ്യുണിസ്റ്റ് ശ്രമത്തിന്‌ തടയിടുവാനുള്ള പ്രയത്നത്തിനിടെ 7 പോളിംഗ് ജീവനക്കാരും 5 സിആർപിഎഫുകാരും തങ്ങളുടെ ജീവിതം ജനാധിപത്യത്തിന് ബലിയായി നൽകി.

തിരഞ്ഞെടുപ്പ് ഉത്സവ ലഹരിയിൽ ഇന്ത്യ സർവവും മറന്ന് പങ്കുചേർന്നു. മോദി തരംഗമായി ഭാരതമെങ്ങും. മോദിയുടെ പ്രസംഗങ്ങൾക്കായി ജനകോടികൾ കാതോർത്തു. വിശ്രമമില്ലാതെ റാലികളും പ്രസംഗങ്ങളുമായി ഊർജസ്വലനായ നരേന്ദ്രമോദി കളം നിറഞ്ഞാടിക്കളിച്ചു. എതിര് നിൽക്കുവാൻപോലും ത്രാണിയില്ലാത്ത പ്രതിപക്ഷ വനരോദനങ്ങൾ കോമഡി കഥകളായി അവസാനിച്ചു. തിരഞ്ഞെടുപ്പിൻ്റെ ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും ബിജെപി വളരെ ആവേശത്തിലായിരുന്നു. എന്നാലും പണ്ടത്തെ വാജ്‌പേയിയുടെ ഇന്ത്യ തിളങ്ങുന്നു എന്നതുപോലെയായിത്തീരുമോ ഇതെന്ന് ആശങ്കപ്പെട്ട ബിജെപിക്കാരും കുറവല്ല. പ്രശാന്ത് കിഷോർ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ബിജെപിയ്‌ക്ക് വേണ്ടി അണിയറയിൽ കരുക്കൾ നീക്കി. അമിത്ഷാ എന്ന നരേന്ദ്രമോദിയുടെ വലംകൈ ആയ ബിജെപി നേതാവ് ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതലകൾക്കായി നിയുക്തനായി. ഉത്തർപ്രദേശിലെ വാരണാസി ലോക്സഭാ മണ്ഡലത്തിലും ഗുജറാത്തിലെ വഡോദര ലോക്സഭാ മണ്ഡലത്തിലുമായി നരേന്ദ്രമോദി ജനവിധി തേടുകയാണ് എന്ന വാർത്ത വലിയ ചർച്ചാ വിഷയമായി.

ഏപ്രിൽ 9ന് വഡോദരയിലെ വരണാധികാരിയായ ജില്ലാകളക്ടർ മുമ്പാകെ നരേന്ദ്രമോദിജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. അതെന്തെന്നാൽ മോദിജിയുടെ നാമനിർദ്ദേശ പത്രികയിൽ ഭാര്യയുടെ കോളത്തിൽ യശോദാ ബെൻ എന്ന പേര് എഴുതി ചേർത്തിരുന്നു എന്നതാണ്. ഇതോടെ ചാനലുകളും കോൺഗ്രസ്സും കമ്യുണിസ്റ്റ് പാർട്ടിയും ജിഹാദികളുമെല്ലാം ഉച്ചൈസ്തരം ഇക്കാര്യം തന്നെ പറയുവാൻ ആരംഭിച്ചു. ഇതുവരെ എന്തുകൊണ്ട് മോദി ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നില്ല എന്ന ചോദ്യങ്ങളൊക്കെ ഉയർന്നുവന്നു. മോദിയുടെ വിവാഹം ബാല വിവാഹമായിരുന്നു. ആ അനാചാരത്തിന് വിധേയനായ മോദി സർവവും ഉപേക്ഷിച്ച് നാടുവിട്ട് ആർഎസ്എസ് പ്രചാരക് ആയപ്പോൾ ഇക്കഥ കേട്ടുകേഴ്വി ഇല്ലാത്തതായി. എന്തായാലും പത്രക്കാർ യശോദ ബെന്നിനെ തപ്പിയെടുത്തു. കുറെ നാളേയ്ക്ക് അത് കൊണ്ടാടി എന്നതൊഴിച്ചാൽ തിരഞ്ഞെടുപ്പിൽ ഇതൊരു ഘടകമായില്ല.

തിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടെ സുപ്രീംകോടതിയുടെ വിധിവന്നു. ട്രാൻസ്‌ജെൻഡർ / ഹിജഡകൾ എന്നിവരെ മൂന്നാം ലിംഗക്കാരായി പരിഗണിയ്ക്കണമെന്ന് സർക്കാരിനോട് കോടതി ഏപ്രിൽ 15ന് നിർദ്ദേശിച്ചു. ഇതുവരെ സ്ത്രീയോ പുരുഷനോ എന്നുള്ള ചോദ്യത്തിന് മുമ്പിൽ ചൂളിപ്പോയിരുന്ന ഭരണഘടനാ അവകാശങ്ങൾ തൻ്റെതല്ലാത്ത കാരണത്താൽ ലഭ്യമല്ലാതിരുന്ന കുറച്ചു മനുഷ്യ ജീവനുകൾക്ക് ആശ്വാസം നൽകിയ വിധിയായിരുന്നു ഇത്. ഏപ്രിൽ 24ന് ജാർഖണ്ഡിലെ ദുംക ജില്ലയിൽ വച്ച് പോളിങ് ഉദ്യോഗസ്ഥരെയും അവർക്ക് സുരക്ഷ ഒരുക്കിയവരെയും കമ്യുണിസ്റ്റ് ഭീകരർ ആക്രമിച്ചു വിപ്ലവം നടപ്പാക്കി. മൊത്തം 8 ജീവനുകൾ എടുത്തപ്പോൾ കമ്യുണിസത്തിന് സന്തോഷമായി. ഇതെല്ലാം ചെയ്തിട്ടും ഇവരും ഇവരെ അനുകൂലിയ്ക്കുന്നവരുമാണ് ഇന്ത്യയിലെ അംഗീകൃത ജനാധിപത്യ പ്രഘോഷകർ.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഉത്സവം പൊടിപൊടിയ്ക്കുന്നത് കണ്ടിട്ട് സഹിയ്ക്ക വയ്യാതെ ഇന്ത്യയെ ഇസ്ലാമിലൂടെ മോചിപ്പിയ്ക്കുവാൻ നടക്കുന്ന ഞമ്മടെ സിമി ഉടൻ തന്നെ അല്ലാഹുവിൻ്റെ ശക്തി പ്രകടമാക്കി. 2014 മെയ് 1 ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ബാംഗ്ലൂർ-ഗുവാഹത്തി കാസിരംഗ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൻ്റെ എസ്4, എസ്5 എന്നീ രണ്ട് കോച്ചുകളിൽ ബോംബ് സ്ഫോടനം നടത്തിക്കൊണ്ട് ഒരു സ്ത്രീ യാത്രക്കാരിയെ കൊല്ലുകയും 14 പേർക്ക് പരിക്കേൽപ്പിയ്ക്കുകയും ചെയ്തു.

ഇതേ ദിവസം തന്നെ അസമിൽ മുസ്ലീങ്ങൾക്ക് തിരിച്ചടികിട്ടി. അനധികൃതമായി ഇന്ത്യയിൽ താമസിയ്ക്കുന്ന ബംഗ്ലാദേശി മുസ്ലീങ്ങൾക്ക് നേരെ മെയ് 1 രാത്രി മുതൽ മെയ് 3 പുലർച്ചെ വരെ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിലെ സോങ്ബിജിത് വിഭാഗം ആക്രമണം നടത്തി. അവിടുത്തെ തിരഞ്ഞെടുപ്പുകൾക്ക് ഒരാഴ്ച കഴിഞ്ഞാണ് ഈ ആക്രമണങ്ങൾ നടന്നതെന്ന് നാം മനസിലാക്കണം. 3 ദിവസങ്ങൾ നീണ്ടുനിന്ന വെടിവയ്പ്പും കൊള്ളിവയ്പ്പും കഴിഞ്ഞപ്പോൾ 32 അനധികൃത മുസ്ലിം താമസക്കാരുടെ മൃത ശരീരം അവശേഷിച്ചു. ഈ സമയം രാജ്യത്തെ മറ്റുഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു.

മെയ് 12ന് അവസാനഘട്ട തിരഞ്ഞെടുപ്പും പൂർത്തിയായതോടെ ഉത്സവാന്തരീക്ഷം അടങ്ങി. അതിൻ്റെ അകമ്പടിയായി എക്സിറ്റ് പോൾ സൂചനകൾ പുറത്തെത്തി. ബിജെപിയുടെ മുന്നേറ്റം സൂചിപ്പിയ്ക്കുന്ന തരത്തിലായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഇതോടെ രാഷ്ട്രീയ പാർട്ടികൾ കൂട്ടലും കുറയ്ക്കലുമൊക്കെ നടത്തി. ബിജെപി നേതൃത്വം മന്ത്രിസഭയിൽ ആരൊക്കെ വേണമെന്ന ചർച്ചകൾ ആരംഭിച്ചു. എല്ലാവരും മെയ് 16ന് വേണ്ടി അക്ഷമരായി കാത്തിരുന്നു. കാരണം അന്നാണ് ഇന്ത്യയെ ആര് നയിക്കണം എന്ന ജനവിധി പ്രസിദ്ധപ്പെടുവാൻ പോകുന്നത്.

അങ്ങനെ മെയ് 16 വന്നെത്തി. പൊതുജനം കാലേകൂട്ടി ടിവിയ്ക്ക് മുമ്പിൽ ഇരുപ്പുറപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നുതുടങ്ങി. വോട്ടെണ്ണൽ ആദ്യത്തെ ഒരുമണിയ്ക്കൂർ പിന്നിട്ടപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് എല്ലാവർക്കും വ്യക്തമായി. നരേന്ദ്രമോദി തരംഗം ആഞ്ഞുവീശി എന്ന് സർവ്വർക്കും ബോധ്യപ്പെട്ടു. ബിജെപിക്കാർ നാടെങ്ങും ആഘോഷം തുടങ്ങി. കാരണം രാജീവ് ഗാന്ധിയുടെ ഭരണത്തിന് ശേഷം ആദ്യമായി ഒരു രാഷ്ട്രീയപ്പാർട്ടിയ്ക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിച്ചിരിയ്ക്കുന്നു. ബിജെപി ഒറ്റയ്ക്ക് 282 സീറ്റുകൾ കരസ്ഥമാക്കി. 31% വോട്ടുകളുടെ അകമ്പടിയോടെ എൻഡിഎയ്ക്ക് 336 സീറ്റ്. അഴിമതി മുഖമുദ്രയാക്കിയ കോൺഗ്രസിനെ പൊതുജനം തറപറ്റിച്ചു. 44 സീറ്റുകളിലേക്ക് കോൺഗ്രസിനെ ഒതുക്കിയ നാട്ടുകാർ യുപിയിലെ മറ്റു കക്ഷികൾക്ക് 15 സീറ്റുകൾ കൂടെ നൽകുവാനുള്ള മനസ്ഥിതി കാണിച്ചു. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 71 സീറ്റുകൾ നേടി ബിജെപി ഞെട്ടിച്ചപ്പോൾ താരമായത് അമിത്ഷാ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ്.

നാടെങ്ങും ബിജെപി പ്രവർത്തകർ പ്രകടനങ്ങളുമായി ഇറങ്ങി. മോദി എന്ന അതികായനെ ചാനലുകാർ ആഘോഷിച്ചു. മോദി ബ്രാൻഡ് എന്നത് വാസ്തവമായി. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം തൻ്റെ മാതാവ് ഹീരാബെന്നിനെ കാണുവാൻ പോയ നരേന്ദ്രമോദിയുടെ ദൃശ്യങ്ങൾ ചാനലുകളിൽ വൈറലായി. എല്ലാ ദിവസവും മോദിയുടെ കഥകൾ പത്രങ്ങളിൽ നിറഞ്ഞു. ആർഎസ്എസിനെക്കുറിച്ച് പുതു തലമുറ പല കാര്യങ്ങളും അറിയുവാനാരംഭിച്ചു. ആർഎസ്എസ് പ്രചാരക് എന്നാൽ എന്താണെന്ന് ഓൺലൈനിൽ പരത്തുന്ന അവസ്ഥയുണ്ടായി. എല്ലാ പ്ലാറ്റ്‌ഫോമുകളിലും മോദിയാണ് ട്രെൻഡിങ്. മോദിയുടെ വേഷം, ചെരുപ്പ്, ഇഷ്ടഭക്ഷണം, പൂർവകാല ജീവിതം എന്നിങ്ങനെ സർവ്വതും ചർച്ചയായിക്കൊണ്ടിരുന്നു.

മെയ് 22ന് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം നരേന്ദ്ര മോദി രാജിവച്ചു. തുടർന്ന് ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി. ശേഷം എല്ലാ സാർക്ക് രാജ്യങ്ങളിലെയും തലവൻമാർ പങ്കെടുക്കുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സത്യപ്രതിജ്ഞ ചടങ്ങായി തൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെ മാറ്റിക്കൊണ്ട് മെയ് 26ന് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഈ ചടങ്ങിൽ പങ്കെടുപ്പിച്ചതോടെ മോദി തൻ്റെ വിദേശനയം വെളിവാക്കി. അങ്ങനെ ഇന്ത്യയുടെ 14ആമത്തെ പ്രധാനമന്ത്രിയായി ശ്രീമാൻ നരേന്ദ്രമോദി അവർകൾ റേസ്കോഴ്സ് റോഡിലെ ഔദ്യോഗിക വസതിയിൽ താമസമാക്കി. ഇതേ സമയം പല ജ്യോതിഷികളുടെയും പ്രവചനങ്ങൾ വന്നിരുന്നു. അതിൽ പ്രധാനമായിരുന്നു കാണിപ്പയ്യൂർ നാരായണന്‍ നമ്പൂതിരിപ്പാടിൻ്റെ പ്രവചനം. 100 ദിനങ്ങൾക്കുള്ളിൽ ഈ സർക്കാരിലെ പ്രമുഖൻ കൊല്ലപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ജ്യോതിഷ വിശ്വാസികളുടെ ഉള്ളിൽ ചെറിയ ഭയമുണ്ടായി. നരേന്ദ്രമോദിയെ ഏതെങ്കിലും മുസ്ലിം ഭീകരർ കൊന്നുകളയുമെന്ന് അവരെല്ലാം പരക്കെ വിശ്വസിച്ചു.

മുൻ നിശ്ചയ പ്രകാരം 2014 ജൂൺ 2ന് ഇന്ത്യയുടെ 29ആമത് സംസ്ഥാനമായി തെലങ്കാന നിലവിൽ വന്നു. അടുത്ത 10 വർഷങ്ങളിലേയ്ക്ക് സംയുക്ത തലസ്ഥാനമായി ഹൈദരാബാദിനെ നിലനിറുത്തിക്കൊണ്ടായിരുന്നു സംസ്ഥാന രൂപീകരണ ഉത്തരവ്. തെലങ്കാന സംസ്ഥാനത്തിൻ്റെ പ്രഥമ മുഖ്യമന്ത്രിയായി ടി.ആർ.എസ്. നേതാവ് കെ. ചന്ദ്രശേഖർ റാവു ഇതേദിനം തന്നെ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രത്തിലേക്ക് നടന്നു കയറി. തൊട്ടു പിറ്റെദിനത്തിൽ കാണിപ്പയ്യൂരിൻ്റെ ജ്യോതിഷ പ്രവചനം സത്യമായി ഭവിച്ചു. ദേശീയ ബിജെപിയിലെ ഒന്നാംനിര പ്രബല നേതാവും മോദി മന്ത്രിസഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ 2014 ജൂൺ 3ന് ഡൽഹിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇനിയെന്തുണ്ടാവും എന്ന് പലരും ഭയന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.

ഇറാഖിലെ പ്രശ്‍നങ്ങൾ ഇതിനിടയിൽ രൂക്ഷമായി. സിൻജാർ മലനിരകളിലെ യസീദി ഗോത്രവംശക്കാരെ കൊല്ലാക്കൊല ചെയ്ത് അവരുടെ സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന ഇസ്ലാമിക കാടത്തം വാർത്തകളിൽ നിറഞ്ഞു. അവിടെയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിൻ്റെ ദൗത്യം ഇതിനിടയിൽ ആരംഭിയ്ക്കപ്പെട്ടു. ജൂലായ് ആദ്യവാരം തന്നെ പ്രവാസികളുടെ ആദ്യബാച്ച് മടങ്ങിയെത്തി. അടുത്ത വലിയ രാഷ്ട്രീയ നീക്കം ഇതിനിടെ ബിജെപി നടത്തി. ഉത്തർപ്രദേശിൽ പാർട്ടിയ്ക്ക് തിളക്കമേറിയ വിജയം സമ്മാനിച്ചതിൽ സന്തുഷ്ടരായ ബിജെപി നേതൃത്വം വരുന്ന മൂന്ന് വർഷങ്ങളിലേയ്ക്ക് പാർട്ടിയെ നയിയ്ക്കുവാനായി അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷായെ 2014 ജൂലായ് 9ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി നിയമിച്ചു. ബിജെപി എന്ന പാർട്ടിയെ ഒരൊന്നാംതരം പ്രൊഫഷണൽ കോർപറേറ്റ് ഓഫീസാക്കി മാറ്റുന്ന ശൈലി ഇവിടെ ആരംഭിയ്ക്കപ്പെടുകയാണ്.

നിരന്തരമായി നരേന്ദ്രമോദിയും ഗുജറാത്തും വർത്തയായിക്കൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ അച്ഛാദിൻ എവിടെ എന്ന് ചോദിച്ചുകൊണ്ട് സോണിയ രാജീവ് രംഗത്തിറങ്ങി. ഇതേ കാലയളവിൽ കേരളത്തിൽ വലിയ അഴിമതി പ്രശ്‍നങ്ങൾ ഉയർന്നുവന്നു. ബാർ കോഴ വിവാദവുമൊക്കെ ഇതിൻ്റെ ഭാഗമായിരുന്നു. ബാറുകൾ അടച്ച് സമ്പൂർണ മദ്യനിരോധനം കേരളത്തിൽ നടപ്പിലാക്കുവാൻ ഉമ്മൻ‌ചാണ്ടി സർക്കാർ തുനിഞ്ഞതൊക്കെ ഈ കാലയളവിലാണ്. ഇതോടൊപ്പം ഇന്ത്യയൊട്ടാകെ വിശേഷിച്ച് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ വളർച്ച രേഖപ്പെടുത്തിക്കൊണ്ടിരുന്നു. രാഷ്ട്രീയ പാർട്ടി അംഗത്വം ഓരോ പൗരൻ്റെയും മൗലികാവകാശമാണെന്ന് ബിജെപി കരുതിപ്പോന്നു. ഹിന്ദുത്വ രാഷ്ട്രീയം വളർച്ച പ്രാപിയ്ക്കുന്ന കാഴ്ച ദൃഷ്ടിഗോചരമായി.

മൻമോഹൻസിങ്ങിൻ്റെ ഭരണകാലത്ത് ആധാറിനെ എതിർക്കുവാനായി ബിജെപി ചൂണ്ടിക്കാണിച്ച വിഷയമായിരുന്നു പൊതുജനത്തിന് വേണ്ടത്ര ബാങ്ക് അക്കൗണ്ടുകൾ ഇല്ല എന്ന കാര്യം. ഇതിനുള്ള പരിഹാരമായി നരേന്ദ്രമോദി സർക്കാർ ജൻ ധൻ യോജന എന്ന പദ്ധതി ഓഗസ്റ്റ് 28ന് ആരംഭിച്ചു. ഇങ്ങനെ താഴെ തലത്തിൽ ഇടപെടുന്ന രീതിയിലായിരുന്നു മോദി സർക്കാരിൻ്റെ പ്രവർത്തനം. വാജ്പേയിയെപ്പോലെ സൗമ്യനല്ലാത്ത കർക്കശക്കാരനായ മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കൃത്യമായ ഗവേർണൻസുമായി മുന്നേറി. ഇത്തരം പോസിറ്റിവ് വാർത്തകൾ സമൂഹത്തിൽ അലയടിച്ചുകൊണ്ടിരുന്നു. പുതിയൊരു നല്ലവാർത്തയും ഇന്ത്യ കേട്ടു. ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ ‘മംഗൾയാൻ’ ചൊവ്വയുടെ ഭ്രമണ പഥത്തിൽ സെപ്റ്റംബർ 24ന് പ്രവേശിച്ചു എന്നതായിരുന്നു അത്. അതും വെറും ഓട്ടോറിക്ഷാ കാശ് കിലോമീറ്ററിന് മുടക്കിക്കൊണ്ട്. ഇന്ത്യയുടെ ഈ നേട്ടം രാജ്യമെമ്പാടും അഭിമാന പുളകം സൃഷ്ടിച്ചു.

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2ന് സ്വഛ്‌ ഭാരത് അഭിയാൻ എന്ന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. രാജ്യമെമ്പാടും വൃത്തിയും വെടിപ്പും ഉണ്ടാവണം എന്ന ഉദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം ക്ളീനിങ് ചലഞ്ച് നടത്തി അദ്ദേഹം. ഇത് ഇന്ത്യയിലെ സെലിബ്രെറ്റികൾ ഏറ്റെടുത്ത് വൻ വിജയമാക്കി. നരേന്ദ്രമോദിയുടെ ഓരോ നീക്കങ്ങൾക്കും കയ്യടി കിട്ടിക്കൊണ്ടിരുന്നു.

പഴയ ആക്രണമങ്ങൾക്ക് കിട്ടിയ ചെറിയ ഇടവേളയ്ക്ക് അവധി നൽകിക്കൊണ്ട് നവംബർ 27ന് ജമ്മു കാശ്മീരിൽ ഇസ്ലാമിക് ഭീകരാക്രമണം ഉണ്ടായി. ഇസ്ലാം ഇത് ചെയ്തപ്പോൾ സഖാക്കൾക്ക് നാണക്കേടായി. ഉടൻ തന്നെ അവരുടെ കോൺട്രിബ്യുഷൻ ഉണ്ടായി. ഡിസംബർ 1ന് ഛത്തീസ്ഗഡിലെ തെക്കൻ ജില്ലയായ സുക്മയിൽ സിആർപിഎഫ് പട്രോളിംഗ് സംഘത്തിന് നേർക്ക് കമ്യുണിസ്റ്റ് ഭീകരർ ആക്രമണം നടത്തി 14 ജവാന്മാരുടെ ശരീരത്തെ ആത്മാവൊഴിഞ്ഞ നിലയിലാക്കി വിപ്ലവം നടത്തി ആദർശപൂരിതമായ ബിജിഎം ഇടുന്ന അവസ്ഥയുണ്ടാക്കി. തീർന്നില്ല വിശേഷം ഡിസംബർ 5ന് ബാരാമുള്ള ജില്ലയിലെ ഉറിക്ക് സമീപം സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നു 8 പട്ടാളക്കാരെ ഞമ്മള് തീർത്തു. ഇത്രയും നടന്ന സ്ഥിതിയ്ക്ക് ആസാമിന്‌ അടങ്ങിയിരിയ്ക്കുവാൻ സാധിയ്ക്കുമോ…? അവിടെ ബോർഡോ തീവ്രവാദികൾ ഡിസംബർ 23 മുതൽ 26 വരെ നടത്തിയ ആക്രമണങ്ങളിൽ 81 ഗോത്രവർഗക്കാർ യമപുരി പൂകി. ഇതോടെ മോദി സർക്കാർ ശക്തമായ നടപടികൾക്ക് തുടക്കമിട്ടു. മുമ്പുള്ള സർക്കാരുകൾ പറഞ്ഞതുപോലുള്ള നടപടികളായിരുന്നില്ല മോദി സർക്കാരിൻ്റെത്. അത് വളരെയധികം ഉൾക്കാഴ്ചയോടെ ദീർഘകാലാടിസ്ഥാനത്തിലേക്കാണ് നടപ്പാക്കപ്പെട്ടത്.

തുടരും…

Related Articles

Latest Articles