ഷോപ്പിയാൻ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാൻ മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് (Terrorist Killed In Jammu kashmir) ഒരു ഭീകരൻ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
അതേസമയം ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിൽ സേന തിരച്ചിൽ ആരംഭിച്ചതായി പോലീസ് വക്താവ് പറഞ്ഞു. സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ സേനയ്ക്ക് നേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വക്താവ് പറഞ്ഞു. ഇതിനുപിന്നാലെ മേഖലയിൽ അതീവ ജാഗ്രതയിലാണ് സൈന്യം.

