പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം ഇന്ദിരാഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ മുദ്രാവാക്യത്തിന് സമാനമാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. എന്നാല്‍, മിനിമം വരുമാനം ഉറപ്പാക്കല്‍ എങ്ങനെയാണ് നടപ്പാക്കാന്‍ സാധിക്കുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കുക പ്രായോഗികമാണെന്ന് തോന്നുന്നില്ല. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവച്ചുള്ള ഒന്നാണ്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച ‘ഗരീബി ഹഠാവോ’ മുദ്രാവാക്യത്തിന് തുല്യമാണ്.

സാധാരണ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനെക്കാള്‍ അവരുടെ ജോലിക്കാണ് പ്രോത്സാഹനം നല്‍കേണ്ടത്. ചൈന പോലുള്ള രാജ്യങ്ങളില്‍ യുവതയെ ശാക്തീകരിക്കുന്നതിനായി അവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്. അല്ലാതെ വെറും പാവയെ അല്ല നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കിയരുന്നു.