Thursday, May 9, 2024
spot_img

ടി20 യില്‍ പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി ധോണി

ടി20 യില്‍ പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി എം.എസ്.ധോണി. ഹാമില്‍ട്ടണില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 യിലായിരുന്നു ധോണിയുടെ നേട്ടം. ധോണിയുടെ 300-ാം മത്സരമാണിത്.

ടി20 യില്‍ 300 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് ധോണി. ഐപിഎല്‍ മത്സരങ്ങളും രാജ്യാന്തര ടി20 മത്സരങ്ങളുമടക്കമാണ് ധോണി 300 തികച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനും റൈസിങ് പുണെ സൂപ്പര്‍ജെയ്ന്റ്സിനും വേണ്ടിയാണ് ധോണി കളിച്ചത്. രാജ്യാന്തര ടി20 യില്‍ 96 മത്സരങ്ങളാണ് ധോണി ഇന്ത്യക്കുവേണ്ടി കളിച്ചത്.

പുതിയ റെക്കോര്‍ഡ് നേട്ടത്തോടെ ക്രിസ് ഗെയ്ല്‍, ഷൊയ്ബ് മാലിക്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുടെ പട്ടികയില്‍ ധോണിയുമെത്തി. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസ് താരം കിയോണ്‍ പൊള്ളാര്‍ഡ് ആണ്. ടി20 യില്‍ 446 മത്സരങ്ങളാണ് പൊള്ളാര്‍ഡ് കളിച്ചിട്ടുള്ളത്.

Related Articles

Latest Articles