Wednesday, September 23, 2026

ജി.ആർ അനിലിന് പിന്നാലെ മന്ത്രി എ കെ ശശീന്ദ്രനും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കോവിഡ് (Covid19) സ്ഥിരീകരിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കോവിഡ് പോസിറ്റീവ് ആയത്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനും കോവിഡ് സ്ഥിരീകരിച്ചിരിന്നു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നവരുൾപ്പെടെ നിരീക്ഷണത്തിലാണ്. ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്ക് രോഗം സ്ഥിരീകരിച്ചത്.

Related Articles

Latest Articles