Friday, May 10, 2024
spot_img

മന്ത്രി കെ.രാധാകൃഷ്ണനും മുൻമന്ത്രി കെ കെ ശൈലജയും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ! പിന്നിൽ ഒതുക്കൽ നയം? “ഒരു വെടിക്ക് രണ്ട് പക്ഷി” -ബിജെപി നേതാവ് ഷോൺ ജോർജ് പങ്കുവച്ച കുറിപ്പ് വൈറൽ

പടിവാതിക്കൽ എത്തി നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്ത്രീ പ്രാധാന്യം കുറഞ്ഞ ,യുവത്വത്തിന് മുൻഗണന നൽകാതെയുള്ള സ്ഥാനാർത്ഥി പട്ടികയിൽ അണികൾക്ക് കടുത്ത നീരസമാണുള്ളത്. വിജയമുറപ്പിക്കാനാണ് കണ്ട് മറക്കാത്ത മുഖങ്ങളെത്തന്നെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

അതേസമയം നിലവിൽ പാർട്ടിയിലെ ജനകീയ മുഖങ്ങളായി അറിയപ്പെട്ടിരുന്ന മന്ത്രി കെ.രാധാകൃഷ്ണനെയും മുൻ മന്ത്രി കെ.കെ.ശൈലജ ടീച്ചറെയും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ ഞെട്ടലാണ് പ്രവർത്തകർക്കിടയിൽ തന്നെ സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ടിരുന്ന നേതാക്കളായിരുന്നു ഇരുവരും. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജിയുണ്ടായാൽ മുഖ്യമന്ത്രി കസേരയിലേക്ക് നറുക്ക് വീഴുക ഇവർക്കായിരുന്നു. അതിനാൽ തന്നെ ഇതൊഴിവാക്കാൻ ഇരുവരെയും സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഒതുക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇരു നേതാക്കളെയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ബിജെപി നേതാവും മാസപ്പടി കേസിലെ പരാതിക്കാരനായ ഷോൺ ജോർജ് വിഷയത്തിൽ പങ്കുവച്ച പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്. “ഒരു വെടിക്ക് രണ്ട് പക്ഷി” എന്ന തലക്കെട്ടിൽ പങ്കുവച്ച കുറിപ്പിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്

ഷോൺ ജോർജ് പങ്കുവച്ച കുറിപ്പ് വായിക്കാം

“ഒരു വെടിക്ക് രണ്ട് പക്ഷി”
മുഖ്യമന്ത്രി രാജി വെക്കേണ്ടി വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയിരുന്ന രണ്ടു പേർ 1) കെ.കെ.ശൈലജ ടീച്ചർ 2) മന്ത്രി കെ.രാധാകൃഷ്ണൻ രണ്ട് പേരും പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സ്വീകാര്യർ.ഈ രണ്ടു പേരെയും വളരെ നൈസ് ആയിട്ട് അങ്ങ് ഒതുക്കി. രണ്ട് പേരെയും ലോകസഭ സ്ഥാനാർഥികളായി സി.പി.എം പ്രഖ്യാപിച്ചു. ഇതിന്റെ പിറകിൽ പിണറായി ആണെന്ന് വ്യക്തം.ജയിച്ചാൽ അവർ എംപിമാരായി ഡൽഹിക്ക് പൊക്കോളും, തോറ്റാൽ ലോകാസഭയിലേക്ക് ജയിക്കാൻ കഴിയാത്തവരെ എങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കും എന്ന ചോദ്യത്തിൽ രണ്ടുപേരും ഔട്ട്.
വേണ്ടപെട്ടവൻ ഇൻ ….
അന്യായ ബുദ്ധിയാ സഖാവേ …
അഡ്വ ഷോൺ ജോർജ്

Related Articles

Latest Articles