Sunday, May 5, 2024
spot_img

ജയ്‌സന്റെ തയ്യൽകടയും ബിജിമോളുടെ കരാട്ടെ അക്കാദമിയും; കുറുക്കൻമൂലയ്ക്ക് പിന്നിലെ രഹസ്യം

മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ സിനിമയാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയിത ‘മിന്നല്‍ മുരളി’. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തിയത്. ഇപ്പോൾ മിന്നൽ മുരളി മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം സിനിമാപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കുറുക്കൻമൂല എന്ന പ്രദേശവും ചർച്ചയായി കഴിഞ്ഞു. ജയ്‌സന്റെ തയ്യൽകടയും, ബിജിമോൾ ട്രാവൽ ഏജൻസിയും കരാട്ടെ അക്കാദമിയുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ രസകരമായാണ് ഈ സങ്കൽപിക ഗ്രാമത്തെ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയ്ക്കായി സെറ്റ് ഒരുക്കിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കലാസംവിധായകൻ മനു ജഗദ്. ജയ്‌സന്റെ തയ്യൽ കടയുടെയും ബിജിമോളുടെ മാർഷ്യൽ ആർട്ട്സ് അക്കാദമിയുമെല്ലാം നിർമ്മിച്ചതിന് പിന്നിലെ പ്രയത്നം ഈ ചിത്രങ്ങളിൽ വ്യക്തമാണ്. കെട്ടിടങ്ങളുടെ മോഡലും നിർമ്മാണഘട്ടങ്ങളുമാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക.

ഡിസംബർ 24നാണ് നെറ്റ്ഫ്ലിക്സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ചിത്രത്തിന്റെ തുടക്കം മുതലേ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിന്നലേറ്റ് മുരളിക്ക് അത്ഭുത ശക്തി ലഭിക്കുന്നതാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തിയത്.

ടൊവിനോയ്ക്ക് പുറമേ വില്ലൻ കഥാപാത്രമായെത്തി ഗുരു സോമസുന്ദരവും കൈയടി നേടി. ഫെമിനി, അജു വർഗീസ്, ബൈജു, പി.ബാലചന്ദ്രൻ, മാസ്റ്റർ വസിഷ്ഠ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ്പ് 10′ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’.

Related Articles

Latest Articles