Sunday, May 19, 2024
spot_img

വെട്ടിനുറുക്കിയിട്ടും കലിയടങ്ങാതെ മതതീവ്രവാദികൾ; ഹർഷയുടെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്ക് നേരെ കല്ലേറ്; ഒരു അക്രമിയെപ്പോലും വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിൽ മതതീവ്രവാദികൾ കൊലപ്പെടുത്തിയ ഹർഷയുടെ വിലാപ യാത്രയ്ക്ക് (Harsha Murder In Karnataka)നേരെയും ആക്രമണം. സംസ്‌കാര ചടങ്ങിനിടെ നഗരത്തിൽ മതമൗലികവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മൃതദേഹവുമായുള്ള വിലാപയാത്രയ്‌ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ കത്തിയ്‌ക്കുകയും ചെയ്തു.

വെട്ടിക്കൊലപ്പെടുത്തിയിട്ടും കലിതീരാതെ മതമൗലികവാദികൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. അതേസമയം എല്ലാ അക്രമികളേയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പോലീസിന്റെ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് വിലാപയാത്ര നടന്നത്. അതിനാൽ തന്നെ അക്രമികൾ വിലാപയാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞപ്പോൾ പോലീസ് ഇവരെ തടയുകയും സംഘർഷാവസ്ഥ നിയന്ത്രിക്കുകയുമായിരുന്നു.

അക്രമികളുടെ കല്ലേറിൽ പോലീസുകാരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ജനങ്ങളെ പരിഭ്രാന്തരാക്കാൻ വേണ്ടി ഇവർ പ്രദേശത്തെ 20 ഓളം വാഹനങ്ങൾ കത്തിച്ചുവെന്ന് പോലീസ് അറിയിച്ചു. അതേസമയം ഹർഷയുടെ മരണത്തിൽ മൂന്ന് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഹിജാബ് നിരോധിക്കണമെന്നതിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് ഹർഷയെ മതഭ്രാന്തന്മാർ കൊലപ്പെടുത്തിയത്.

Related Articles

Latest Articles