Friday, May 3, 2024
spot_img

കവരത്തി അഴിമുഖത്ത് കുടുങ്ങിയ കപ്പൽ തുറമുഖത്തേക്ക് അടുപ്പിക്കാൻ ശ്രമം തുടരുന്നു; കുടുങ്ങിക്കിടക്കുന്നത് ഷിപ്പിങ് കോര്‍പ്പറേഷന്റെ എണ്ണടാങ്കർ; വീഡിയോ കാണാം

കവരത്തി: കൊച്ചിയിൽ നിന്നുള്ള എണ്ണടാങ്കര്‍ കവരത്തി അഴിമുഖത്ത് കുടുങ്ങിയതായി റിപ്പോർട്ട്(Oil tanker from Kochi stranded at Kavaratti). കൊച്ചിയില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങളുമായി ലക്ഷദ്വീപിലെത്തിയ എണ്ണടാങ്കറായ തിലകമാണ് കുടുങ്ങിയത്. കപ്പല്‍ തുറമുഖത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ഷിപ്പിങ് കോര്‍പ്പറേഷന്റെ എണ്ണടാങ്കറാണ് തിലകം എന്ന ഈ കപ്പൽ.

അതേസമയം തുറമുഖത്ത് നങ്കൂരമിടുന്നതിന് തൊട്ടുമുമ്പാണ് കപ്പല്‍ ഒഴുക്കില്‍പ്പെട്ട് കിഴക്ക് ഭാഗത്തെ സിഗ്നല്‍ പോയിന്റിലേക്ക് നീങ്ങിയത്. തുടര്‍ന്ന് മണല്‍ത്തിട്ടയില്‍ ഉടക്കി നില്‍ക്കുകയായിരുന്നു. അഴിമുഖത്ത് കപ്പല്‍ കുടുങ്ങിയത് മറ്റ് ചരക്ക്കപ്പലുകളുടെ നീക്കത്തെയും ബാധിച്ചിട്ടുണ്ട്. വേലിയേറ്റ സമയത്ത് അർദ്ധരാത്രിയോടെ കപ്പല്‍ തുറമുഖത്തേക്ക് അടുപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതുവരെയും ഇത് നീക്കം ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ഫെബ്രുവരി 19 നാണ് കപ്പൽ കൊച്ചിയിൽ നിന്നും യാത്രതിരിച്ചത്.

Related Articles

Latest Articles